പ്രതിജ്ഞക്കിടെ വനിതാ പ്രവര്‍ത്തകയുടെ വളയൂരാന്‍ ശ്രമിക്കുന്ന ഡിഎംകെ പ്രവര്ത്തകന്; വീഡിയോ പുറത്തുവിട്ട് അണ്ണാമലൈ
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പടര്‍ന്നുകൊണ്ടിരിക്കെ ഡിഎംകെയെ നാണംകെടുത്തി ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നതിനിടെ തൊട്ടടുത്ത് നില്ക്കുന്ന സ്ത്രീയുടെ സ്വര്‍ണ വളയൂരാന്‍ ശ്രമിക്കുന്ന ഡിഎംകെ പ്രവര്‍ത്തകന്റെ വീഡിയോയാണ് ചര്‍ച്ചയായത്. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
”കുനൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വാര്‍ഡ് 25ലെ ഡിഎംകെ കൗണ്‍സിലറായ സക്കീര്‍ ഹുസൈനാണ് ഹിന്ദി വിരുദ്ധതയുടെ മറവില്‍ വളകള്‍ മോഷ്ടിക്കുന്നത്. കള്ളനെയും ഡിഎംകെയെയും ഒരിക്കലും വേര്‍തിരിച്ച് കാണാനാവില്ല” അണ്ണാമലൈ എക്സില്‍ കുറിച്ചു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സക്കീര്‍ കൈ നീട്ടി പ്രതിജ്ഞ ചെയ്യുന്ന സ്ത്രീയുടെ സ്വര്‍ണ വളയൂരാന്‍ ശ്രമിക്കുന്നത് കാണാം.
ചെറിയൊരു ചിരിയോടെയാണ് ഇയാള്‍ അത് ചെയ്യുന്നത്. അപ്പോള്‍ ഇരുവരുടെയും മധ്യേ നില്ക്കുന്ന മറ്റൊരു സ്ത്രീ സക്കീര്‍ ഹുസൈന്റെ കൈ തട്ടിമാറ്റുന്നതും കാണാം. എന്നാല്‍ തുടര്‍ന്നും ഇയാള്‍ വളയൂരാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ചൊവ്വാഴ്ച പങ്കിട്ട പോസ്റ്റ് 1.34 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
இந்தி எதிர்ப்புப் போர்வையில், வளையலைத் திருடும் குன்னூர் நகர்மன்ற 25-வது வார்டு திமுக கவுன்சிலர் திரு ஜாகிர் உசேன்.
திருட்டையும் திமுகவையும் எப்போதும் பிரிக்கவே முடியாது! pic.twitter.com/1wQKadFcnY
— K.Annamalai (@annamalai_k) March 4, 2025