തിരിച്ചടിക്കാന്‍ മെക്‌സിക്കോ;അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തും

തിരിച്ചടിക്കാന്‍ മെക്‌സിക്കോ;അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തും

തിരിച്ചടിക്കാന്‍ മെക്‌സിക്കോ;അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തും

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനൊരുങ്ങി മെക്‌സിക്കോ. ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയ്ക്ക് ചുമത്തിയ അധിക താരിഫുകള്‍ക്ക് പകരമായാണ് തിരികെ താരിഫ് ഏര്‍പ്പെടുത്തുന്നതെന്ന് മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു. ഇതോടെ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാകും. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 25% താരിഫാണ് ട്രംപ് ഏര്‍പ്പെടുത്തിയത്. കൂടാതെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയുടെ തീരുവ 10% ല്‍ നിന്ന് 20 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.

ചൈനയും കാനഡയും ട്രംപിന്റെ തീരുവ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അമേരിക്ക് അധിക തീരുവ ചുമത്തിയതിന്റെ പിറകെ, അമേരിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് 10 മുതല്‍ ഇത് നിലവില്‍ വരും. ചിക്കന്‍, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുള്‍പ്പെടെള്ള അമേരിക്കയില്‍ നിന്നെത്തുന്ന പ്രധാന ഇറക്കുമതികള്‍ക്കാണ് താരിഫ് ചുമത്തിയത്. അമേരിക്ക പ്രഖ്യാപിച്ചതുപോലെ ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തില്‍ തിരിച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രതികരിച്ചിട്ടുണ്ട്.

എന്നാല്‍ ചൈനയില്‍ നിന്നും കാനഡയില്‍ നിന്നും വ്യത്യസ്തമായി, മെക്‌സിക്കോ പ്രതികാര തീരുവ ചുമത്താന്‍ കുറച്ചുകൂടി കാലതാമസം എടുത്തിട്ടുണ്ട്. അടുത്ത ഞായറാഴ്ച മെക്‌സിക്കോ സിറ്റിയിലെ സെന്‍ട്രല്‍ പ്ലാസയില്‍ നടക്കുന്ന ഒരു പൊതു പരിപാടിയില്‍ തീരുവ ചുമത്താന്‍ മെക്‌സിക്കോ ലക്ഷ്യമിടുന്ന ഉല്‍പ്പന്നങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഷെയിന്‍ബോം പറഞ്ഞു. ട്രംപ് അധികാരമേറ്റ് തീരുവ നയങഅങള്‍ പ്രഖ്യാപിച്ച ജനുവരി മുതല്‍ തന്നെ ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഷെയിന്‍ബോം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *