ആര്യവൈദ്യശാലയില്‍ ദേശീയ സുരക്ഷാദിനം ആചരിച്ചു
കോട്ടക്കല്‍: 54-ാമത് ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ദേശീയ സുരക്ഷാദിനം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക്, ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ പതാക ഉയര്‍ത്തി. ഡെപ്യൂട്ടി ഫാക്ടറി മാനേജര്‍ ഡോ. എ.എം. നാരായണന്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികുമാര്‍ സുരക്ഷാദിനസന്ദേശം നല്‍കി. ട്രസ്റ്റിയും ഫാക്ടറി മാനേജരുമായ ഡോ. പി. രാംകുമാര്‍ സ്വാഗതവും
ചീഫ് മാനേജര്‍ (എഞ്ചിനീയറിങ്) വിനോദ് നാരായണന്‍ നന്ദിയും പറഞ്ഞു. ജോയിന്റ് ജനറല്‍ മാനേജര്‍മാരായ പി. രാജേന്ദ്രന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട.) യു. പ്രദീപ് വിവിധ വകുപ്പു മേധാവികളും, യൂണിയന്‍ ഭാരവാഹികളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. ജീവനക്കാര്‍ക്കുവേണ്ടി നേത്രരോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.