സിയസ്‌കൊ അഭയം പദ്ധതിയുടെ പത്താമത് വീടിന് തറക്കല്ലിട്ടു
കോഴിക്കോട്: സിയസ്‌കൊ അഭയം പദ്ധതിയുടെ പത്താമത് വീടിന് തറക്കല്ലിട്ടു. കല്ലായ് കട്ടയാട് പറബില്‍ മുന്നു സെന്റ് ഭൂമിയില്‍ 600 സ്വകയര്‍ ഫീറ്റ് വീട്ടിന്ന് ഇല്ലിസ്റ്റൊ ഗ്രൂപ്പ് എം.ഡി. സഹദ് ബംഗ്ല തറക്കല്ലിട്ടു. സിയസ്‌കൊ പ്രസിഡണ്ട് സി.ബി.വി. സിദ്ധിഖ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുധാമണി മുഖ്യ പ്രഭാഷണം നടത്തി.
സിയസ്‌കൊ ജനറല്‍ സെക്രട്ടറി എം. വി. ഫസല്‍ റഹ്‌മാന്‍, വൈസ് പ്രസിഡന്റുമാരായ കെ. നൗഷാദ് അലി, എസ്.എം. സാലിഹ് സെക്രട്ടറിമാരായ സി.പി. എം. സഈദ് അഹമദ്, പി.വി.സി മുഹമ്മദ് യൂനുസ്, എം.എസ്.എസ്. സംസ്ഥാന ജനറല്‍ സിക്രട്ടറി എഞ്ചി. പി. മമ്മദ് കോയ, അഭയീ പദ്ധതി ചെയര്‍മാന്‍ പാലക്കണ്ടി മൊയ്തീന്‍കോയ, ജനകിയ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.വി. അന്‍വര്‍, കണ്‍വീനര്‍ മൊയ്തീന്‍ ബാബു, കോര്‍ഡിനേറ്റര്‍ എസ്.വി അര്‍ശുല്‍ അഹമ്മദ്, അഭയീ കണ്‍വീനര്‍ പി.എം. മെഹബുബ് എന്നിവര്‍ സംസാരിച്ചു.
പി. എന്‍ വലിദ്, പി.കെ സലാം കല്ലായി, ഇ.വി. മാലിക്, ആദം കാതിരിയകം, ബി.വി അഷ്‌റഫ്, പി.വി. യൂനുസ്, ബി.വി. റഹ്‌മത്തുള്ള, റഷീദ് ബീരാന്‍, സി.ഇ.വി ഗഫൂര്‍, പി.എസ് ഫസല്‍, കെ. എം സാദിഖ്, പി.എന്‍ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു. സിയസ്‌കൊ ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്‌മാന്‍ സ്വാഗതവും അഭയീ കണ്‍വിനര്‍ പി. എം. മെഹബുബ് നന്ദിയും പറഞ്ഞു.