വിദ്യാര്‍ഥി സമൂഹത്തെ നാശത്തിലേക്ക് വിടരുത്

വിദ്യാര്‍ഥി സമൂഹത്തെ നാശത്തിലേക്ക് വിടരുത്

വിദ്യാര്‍ഥി സമൂഹത്തെ നാശത്തിലേക്ക് വിടരുത്

താമരശേരിയിലെ ട്യൂഷന്‍ സെന്ററിലുണ്ടായ വിദ്യാര്‍ഥി സംഘട്ടനത്തില്‍ മുഹമ്മദ് ഷഹബാസ് എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ട വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നിച്ച് പഠിക്കുന്നവര്‍ തമ്മില്‍ സംഘട്ടനമുണ്ടാകുകയും അവര്‍ പരസ്പരം അക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കാമ്പസുകളില്‍ നിന്ന് പുറത്ത് വരുന്നത് തുടര്‍ക്കഥയാവുകയാണ്.
എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ മനുഷ്യത്വം മറന്ന് അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നകാര്യം സമൂഹം ഗൗരവമായി അന്വേഷിക്കണം. താമരശേരിയിലുണ്ടായതിന് സമാനമായ സംഭവം തിരുവനന്തപുരത്തും നടന്നിട്ടുണ്ട്. വെള്ളറട വാഴിച്ചാല്‍ ഇമ്മാനുവല്‍ കോളജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി എസ്.ആര്‍ ആഷിദ് 19നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയാണ്. ഈ സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായും അന്വേഷണ കമ്മിറ്റി രൂപീകരിച്ചതായും പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. മറ്റൊരു സംഭവം കാസര്‍കോട് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവിടെ പത്താം ക്ലാസുകാരുടെ യാത്രയയപ്പില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചു എന്നതാണത്. ആഘോഷപാര്‍ട്ടിയില്‍ കഞ്ചാവ് ഉപയോഗിച്ച് വിദ്യാര്‍ഥികളെ പൊലിസ് പിടികൂടിയിട്ടുണ്ട്. ഈ മൂന്ന് സംഭവങ്ങളും നമ്മുടെ കാംപസുകളില്‍ വളര്‍ന്നുവരുന്ന മോശമായ സാഹചര്യത്തിന്റെ ഉദാഹരണങ്ങളാണ്. കാമ്പസുകള്‍ ലഹരിക്കളമായി മാറുന്നു എന്നതാണ് നാം നേരിടുന്ന വലിയ വെല്ലുവിളി. കുട്ടികളെ ലഹരിക്കടിമയാക്കാന്‍ വലിയ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ക്രിമിനലുകളെ പിടികൂടാന്‍ പൊലിസ് എക്സൈസ് വകുപ്പുകള്‍ ഇടപെടുന്നുണ്ടെങ്കിലും ജനങ്ങളുടെ പൂര്‍ണ പിന്തുണയും ആവശ്യമാണ്.

നമ്മുടെ ഓരോ ഗ്രാമങ്ങളിലും ലഹരിക്കെതിരെ ജാഗ്രത സമിതികള്‍ രൂപീകരിക്കപ്പെടണം. അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനങ്ങള്‍ സംഘടനകള്‍, മതസംഘടനകള്‍ എല്ലാവരും കൈകോര്‍ക്കണം. നിരന്തര ക്യാംപയിനും ഇക്കാര്യത്തിലാവശ്യമാണ്. നാടിന്റെ ഭാവിയും യുവജനങ്ങളുടെ ജീവിതവും മുന്‍കരുതി ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണം. ലഹരിവില്‍പനയില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലും പങ്കാളികളാവുകയാണ്. പണസമ്പാദനം ലക്ഷ്യമിട്ടാണ് ഈ വഴിയിലൂടെ പലരും സഞ്ചരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ലഹരികച്ചവടത്തില്‍ ഒരു ദന്തഡോക്ടര്‍ അറസ്റ്റിലാകുന്നത്. ഉയര്‍ന്ന വിദ്യഭ്യാസവും ജോലിയുമുള്ളവര്‍വരെ ലഹരി വിപണനം നടത്തുന്നു എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. കലാലയങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ നമുക്കായില്ലെങ്കില്‍ വിദ്യഭ്യാസ രംഗത്ത് നാം നേടിയ നേട്ടങ്ങള്‍ക്ക് കോട്ടംതട്ടും. കാമ്പസുകളില്‍ നടന്ന റാഗിങുകളെക്കുറിച്ചുള്ള വാര്‍ത്തകളെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്.

റാഗിങ്ങിന്റെ പേരില്‍ കൊടുംക്രൂരതയാണ് സഹപാഠികളോട് ചെയ്യുന്നത്. സിദ്ധാര്‍ഥനെന്ന വിദ്യാര്‍ഥിയുടെ ജീവന്‍ തന്നെ റാഗിങില്‍ നഷ്ടപ്പെടുകയുണ്ടായി. നമ്മുടെ കുട്ടികളെ മാതൃകയായി വളര്‍ത്തേണ്ടത് നമ്മള്‍ തന്നെയാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. കുട്ടികളെ നല്ലവരാക്കി വളര്‍ത്താനും അവരുടെ കാര്യങ്ങള്‍ പങ്കുവയ്ക്കാനും അവര്‍ക്ക് മാതൃകയായി ജീവിക്കാനും രക്ഷിതാക്കള്‍ക്കാവണം. ഒരുകുട്ടി കുഴപ്പക്കാരനായാല്‍ അത് ആ കാമ്പസിനെ മുഴുവന്‍ ബാധിക്കും. പഠനത്തിന്റെ പ്രാധാന്യം സാമൂഹികപരമായ ഉത്തരവാദിത്വം ഉള്‍പെടെയുള്ള വിഷയങ്ങള്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമായി നിരന്തരം പങ്കുവയ്ക്കണം. അക്രമത്തിന്റെ വഴിസ്വീകരിക്കാതെ നല്ലവരായി നമ്മുടെ കുട്ടികളെ വളര്‍ത്താന്‍ സമൂഹം ഒന്നാകെ കൂടെനില്‍ക്കണം. മയക്കുമരുന്ന് ലോബികളെ അമര്‍ച്ചചെയ്യുകയും വേണം.

Share

Leave a Reply

Your email address will not be published. Required fields are marked *