റമസാന്‍ റിലീഫ് വിതരണത്തിന് തുടക്കമായി
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയും സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി റമസാനില്‍ ജില്ലയിലെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് നിര്‍ദ്ധനര്‍ക്ക് നല്‍കുന്ന റിലീഫിന്റെ ഭാഗമായി നടന്ന ഭക്ഷ്യസാധന കിറ്റിന്റെ ജില്ലാ തല വിതരണം ഉദ്ഘാടനം എം.ഇ. എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്‍ ലത്തീഫ് നിര്‍വ്വഹിച്ചു. ചെറുകുളത്തു നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെ.പി മജീദ് അധ്യക്ഷനായി. ഉസ്മാന്‍ വാഫി പ്രാര്‍ത്ഥന നടത്തി. കണ്‍വീനര്‍ എ.കെ ജാബിര്‍ കക്കോടി, മഹല്ല് പ്രസിഡന്റ് കെ. മാമുക്കോയ ഹാജി, പി.പി ഹംസ ലക്ഷദ്വീപ്, മജീദ് തെക്കെതലയില്‍, കെ.പി റസീന, പി.പി സുന്ദരന്‍, റീജ കക്കോടി സംസാരിച്ചു.