പനിനീര്‍ മഴ പ്രകാശനം ചെയ്തു
കോഴിക്കോട്: സയ്യിദ് ഹാഷിം ശിഹാബ് തങ്ങള്‍ രചിച്ച ചെറുകഥാസമാഹാരം പനിനീര്‍മഴ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍. െപ്രകാശനം ചെയ്തു.ഡോ മഹ്റൂഫ് രാജ് പുസ്തകം ഏറ്റുവാങ്ങി. വിശ്വദര്‍ശന്‍ ചാരിറ്റഭിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വേദി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ എ.കെ അബ്ദുള്‍ ഖാദര്‍, സുരേഷ് ഇരിങ്ങല്ലൂര്‍,പി.കെ കൃഷ്ണനുണ്ണിരാജ, പി.കെ ബാബുരാജ്, കെ.എം ബഷീര്‍, എം.പി ഷാഹുല്‍ ഹമീദ്, രാമകൃഷ്ണന്‍ തിരുവാലിന്‍, എസ്. െഅബൂബക്കര്‍, ശംസുദ്ധീന്‍ മുങ്ങോളി, ടി.സിജികുമാര്‍, സ്നേഹരാജ് എന്നിവര്‍ സംബന്ധിച്ചു.