‘സ്വരരാഗം:മലയാള സിനിമാഗാനം പിന്നിട്ട വഴികള്‍’
കോഴിക്കോട്: കാലിക്കറ്റ് ബുക്ക് ക്ലബ് കോഴിക്കോട് സംഘടിപ്പിച്ച ‘സ്വരരാഗം: മലയാള സിനിമാഗാനം പിന്നിട്ട വഴികള്‍’ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജാതിപ്പാട്ടുകളില്‍ നിന്ന് മനുഷ്യപ്പാട്ടുകളിലേക്ക് ചലച്ചിത്ര ഗാനശാഖയെ നയിച്ചത് വയലാര്‍,പി.ഭാസ്‌കരന്‍, ഒഎന്‍വി കൂട്ടുകെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. വില്‍സണ്‍ സാ മുവല്‍ അധ്യക്ഷത വഹിച്ചു. ബാങ്ക്‌മെന്‍സ് ഫിലിം ക്ലബ് മുന്‍ പ്രസിഡന്റ് കെ.ജെ.തോമസ്, ഫൊട്ടോഗ്രഫര്‍ ആര്‍.വി.സതി, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മ്യൂസിക് ബാന്റ് ഹാര്‍മോണിക്‌സ് എന്നിവരെ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരം ആലങ്കോട് ലീലാ കൃഷ്ണന്‍ നല്‍കി. കെ.ജെ.തോമസിനെ എം.എ.ജോണ്‍സണും ആര്‍.വി.സതിയെ ഷീല ടോമിയും പൊന്നാടയണിയിച്ചു. കാലിക്കറ്റ് ബുക്ക് ക്ലബ് സെക്രട്ടറി ഡോ. എന്‍.എം.സണ്ണി, എ.കെ.രമേശ്, ഐസക് ഈപ്പന്‍,കെ.ജി.രഘു നാഥ്, അഷറഫ് കുരുവട്ടൂര്‍, പ്രൊഫ.പി.ശ്രീമാനുണ്ണി, ഹരീന്ദ്രനാഥ്. എ.സ്, ഹരിദാസന്‍ നമ്പ്യാര്‍, മോഹനന്‍ പുതിയോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.മ്യൂസിക് ബാന്റ് ഹാര്‍മോണിക്‌സ് സംഗീത പരിപാടി അവതരിപ്പിച്ചു.