വിമാനത്താവള കൊള്ള: മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം കരിദിനം ആചരിച്ചു
കോഴിക്കോട്: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കുന്ന കോര്‍പറേറ്റ് ലോബിക്കെതിരായി മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം കരിദിനം ആചരിച്ചു. കരിപ്പൂരില്‍ നിന്നും ഹജ്ജ് യാത്രക്ക് പുറപ്പെടുന്ന യാത്രക്കാരോട് വിമാന കുലിയില്‍ 40,000 രൂപഅധികം ഈടാക്കുന്നതിന് പിന്നില്‍ 50 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. കരിപ്പൂരിലും- കണ്ണൂരിലും കോഡ് (സി ) ഗണത്തില്‍ പെട്ട ചെറിയ വിമാനങ്ങളാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്. കണ്ണൂരില്‍ നിന്നും 85000 രൂപയാ ണ് ഹജ്ജ് യാത്രക്കാരില്‍ നിന്നുംഈടാക്കുന്നത്,കരിപ്പൂര്‍ യാത്ര ക്കാരില്‍ നിന്നും 40,000 രൂപ അധികം ഈടാക്കുന്നത്.
കണ്ണൂരില്‍ നിന്നും ജിദ്ദയിലേക്ക്2167 എയര്‍ നോട്ടിക്കല്‍ മൈല്‍സും, കരിപ്പൂരില്‍ നിന്നും ജിദ്ദയി ലേക്ക് 2207 എയര്‍ നോട്ടിക്കല്‍ മൈല്‍സുമാണ് ആകാശദൂരം. കേവലം 40 എയര്‍ നോട്ടിക്കല്‍മൈല്‍സാണ് കരിപ്പൂരില്‍ നിന്നുള്ള വ്യത്യാസം. മൂന്ന് വര്‍ഷം വര്‍ഷം മുമ്പ് കണ്ണൂരിനേക്കാളും 2000 രൂപ കരിപ്പൂരില്‍ കുറവായിരുന്നു. മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ.എം.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഖൈസ് അഹമ്മദ്,ചീഫ്‌കോര്‍ഡിനേറ്റര്‍ ആര്‍. ജയന്ത് കുമാര്‍ , ട്രഷറര്‍ പി.പി.ശബീര്‍ ഉസ്മാന്‍ , സി.എച്ച്. നാസ്സര്‍ ഹസ്സന്‍, കെ.വി. ഇസ്ഹാഖ്,കെ.രാധാകൃഷ്ണന്‍(സംസ്ഥാന വൈസ് പ്രസിഡണ്ട്: കേരള സാംസ്‌കാരിക പരിഷത്ത്) കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനയാത്രക്കാരനായിരുന്ന അബ്ബാസ് ഇല്ലത്ത്, മുഹമ്മദ് പാണ്ടികശാല , ശാഫി ചേലാമ്പ്ര മുതലായവര്‍ പ്രസംഗിച്ചു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചും കറുത്ത തുണി കൊണ്ട് വായ മൂടികെട്ടിയുമാണ് കോഴിക്കോട്കടപ്പുറത്ത് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം(എം.ഡി.എഫ്) കരിപ്പൂ ര്‍ വിരുദ്ധ ലോബിക്കെതിരായി
പ്രതിഷേധം നടത്തിയത്.കരിപ്പൂരില്‍ അനാവശ്യമായി തടഞ്ഞുവെച്ച വലിയ വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്നും രിസാ നിര്‍മ്മാണത്തില്‍ ഗവാര്‍ കമ്പനിയുടെ മെല്ലെ പോക്ക് നയം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.