ഫ്രണ്ട്സ് ഓഫ് യോഗ കാലിക്കറ്റ് 18ാം വാര്‍ഷികാഘോഷം
കോഴിക്കോട്: ഫ്രണ്ട്സ് ഓഫ് യോഗ കാലിക്കറ്റിന്റെ 18ാം വാര്‍ഷികം ആഘോഷിച്ചു. കാലത്ത് 6.30ന് മാനാഞ്ചിറയില്‍ നടന്ന ധ്യാനോത്സവം അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് യോഗ ആഗോളാചാര്യന്‍ ഗുരുജി ഡോ. കെ.ബി മാധവന് ധ്യാനോത്സവത്തിന് നേതൃത്വം നല്കി. വൈകിട്ട് അഞ്ചിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം യോഗാചാര്യന് ഉണ്ണിരാമന് ഉദ്ഘാടനം ചെയ്തു. കെവിആര്‍ ഗ്രൂപ്പ് ചെയര്മാന് കെ.പി നായരെ യോഗാചാര്യന് ഉണ്ണിരാമന് ആദരിച്ചു. ഫ്രണ്ട്സ് ഓഫ് യോഗ ഓള് ഇന്ത്യ ചീഫ് കോര്‍ഡിനേറ്റര്‍ ടി.പി രാജന് അധ്യക്ഷനായി. കോഴിക്കോടിനെ യോഗാ നഗരമാക്കി പ്രഖ്യാപിക്കണമെന്ന് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. കെപി കുഞ്ഞിമോന് സ്വാഗതവും ടിടി ഉമ്മര്‍ നന്ദിയും പറഞ്ഞു.