കോഴിക്കോട്: സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി 24ന് (തിങ്കളാഴ്ച) കാലത്ത് 9.30 മുതല്‍ കാലിക്കറ്റ് ടവറില്‍ സംഘടിപ്പിക്കുന്ന ടെലി കോണ്‍ക്ലേവ് വന്‍ വിജയമാക്കണമെന്ന് സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി സി.വി.ഇഖ്ബാല്‍ പറഞ്ഞു. മൊബൈല്‍ വ്യാപാര സമൂഹത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും ഉതകുന്നതാണ് കോണ്‍ക്ലേവ്. ആയിരക്കണക്കിന് യുവജനങ്ങള്‍ തൊഴിലെടുത്ത് ജീവിക്കുന്ന ഈ മേഖല സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്. ചെറുകിട മൊബൈല്‍ വ്യാപാരികളുടെ വ്യാപാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും, കാലാനുസൃത മാറ്റത്തിന് ഈ മേഖലയെ സജ്ജമാക്കാനും ടെലി കോണ്‍ക്ലേവ് വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.