കെ.വി.ആര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.പി.നായരെ ഇന്ന് വൈകുന്നേരം 5 മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടക്കുന്ന ഫ്രണ്ട്‌സ് ഓഫ് യോഗ കോഴിക്കോടിന്റെ 18-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആദരിക്കും. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഐഎഎസ് മുഖ്യാതിഥയാകും.
കെ.പി.നായര്‍ എന്ന വ്യവസായിയുടെ വളര്‍ച്ചയുടെ ആരംഭം അബുദാബിയിലായിരുന്നു. 1993ലാണ് അദ്ദേഹം അബുദാബിയില്‍ ബെസ്റ്റ് ഓട്ടോ പാര്‍ട്ട് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. വ്യാപാര-വ്യവസായ സംരംഭങ്ങളെ കലവറയില്ലാതെ പ്രോത്സാഹിപ്പിച്ചിരുന്ന അബുദാബിയിലെ ഭരണാധികാരികളുടെ നിലപാടിലൂടെ അബുദാബി വളര്‍ച്ചയിലേക്ക് കുതിക്കുന്ന കാലം. അത് ബെസ്റ്റ് ഓട്ടോ പാര്‍ട്സിനും വളക്കൂറുള്ള മണ്ണായി മാറി.
അദ്ദേഹത്തിന്റെ സംരംഭം അതിവേഗം വളര്‍ന്നു. അബുദാബിക്ക് പുറമെ അല്‍ഐന്‍, മദീന സൈക്ക്, ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലായി 20ഓളം ബ്രാഞ്ചുകള്‍ ബെസ്റ്റ് ഓട്ടോ പാര്‍ട്സിനുണ്ടായി. 1997ലാണ് കെ.പി.നായര്‍ കോഴിക്കോട്ട് കെ.വി.ആര്‍ ഗ്രൂപ്പ് ആരംഭിക്കുന്നത്. വിദേശത്തെന്നപോലെ, നാട്ടിലും പത്ത് പേര്‍ക്ക് ജോലി കൊടുക്കണമെന്ന സദുദ്ദേശത്തിന് കാലം മികച്ച പിന്തുണയാണ് നല്‍കിയത്.
ഇന്ന് 1800 ഓളം പേരാണ് കെ.വി.ആറില്‍ ജോലി ചെയ്യുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, കൊച്ചി നഗരത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ബജാജ് ടൂവീലര്‍, ചേതക് ഓട്ടോറിക്ഷ, ടാറ്റ പാസഞ്ചര്‍, ഹൈഹുണ്ടായ്, വാഹനങ്ങളും, സ്പെയര്‍പാര്‍ട്സുകളും, ഓഫീസ് സ്പെയര്‍പാര്‍ട്സുകളും, കാനന്‍ ഫോട്ടോ കോപ്പിയറിന്റെ ഡീലര്‍ഷിപ്പും കെ.വി.ആറിനുണ്ട്.ഫ്രണ്ട്സ് ഓഫ് യോഗയുടെ സഹയാത്രികനാണ് കെ.പി.നായര്‍. യോഗ ജീവിത ചര്യയാക്കണമെന്ന സന്ദേശവും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. കെ.പി.നായരെ, ഫ്രണ്ട്സ് ഓഫ് യോഗ കോഴിക്കോടിന്റെ 18-ാം വാര്‍ഷികാഘോഷ വേദിയില്‍ വെച്ച് ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ആള്‍ ഇന്ത്യാ ചീഫ് കോഡിനേറ്റര്‍ രാജന്‍ തേങ്ങാപറമ്പത്ത് പറഞ്ഞു.
കെ.പി.നായരെ ആദരിക്കും