കോഴിക്കോടിനെ യോഗാ നഗരമായി പ്രഖ്യാപിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് യോഗ ആഗോള ആചാര്യന്‍ ഡോ. കെബി മാധവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്രണ്ട്സ് ഓഫ് യോഗ കാലിക്കറ്റിന്റെ 18-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടെത്തിയ അദ്ദേഹം കാലിക്കറ്റ് പ്രസ്‌ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ 18 വര്‍ഷത്തിനകം പതിനായിരത്തോളം പേര്‍ക്ക് ഫ്രണ്ട്സ് ഓഫ് യോഗയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്തും സൗജന്യമായാണ് ഫ്രണ്ട്സ് ഓഫ് യോഗ പരിശീലിപ്പിക്കുന്നത്. സാമൂതിരിയുടെ കാലം മുതലേ യോഗയുടെ പാരമ്പര്യം കോഴിക്കോടില്‍ അന്തര്‍ലീനമാണ്. ഇപ്പോള്‍ ഫ്രണ്ട്സ് ഓഫ് യോഗ കാലിക്കറ്റിന്റെ നേതൃത്വത്തില്‍ 13 സംസ്ഥാനങ്ങളിലേക്ക് യോഗയുടെ പ്രചരണാര്‍ഥം വാഹന സന്ദേഷ യാത്ര നടത്തിയിട്ടുണ്ട്. 1990ല്‍ ദുബൈയിലാണ് ഫ്രണ്ട്സ് ഓഫ് യോഗ ആരംഭിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി ലോകത്തിന്റെ 34 രാജ്യങ്ങളിലായി 85 സെന്ററുകളിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് യോഗയുടെ ഗുണം ലഭിച്ചിട്ടുണ്ട്. ഫ്രണ്ട്സ് ഓഫ് യോഗ ലോകത്തില്‍ വലിയ തോതില്‍ അംഗീകരിക്കപ്പെടുകയാണ്. യോഗ ശാരീരിക മാനസിക ആരോഗ്യത്തിന് അത്യുത്തമമാണ്. യോഗ ദിനചര്യയാക്കിയാല്‍ മരുന്നുകളില്‍ നിന്നും ആശുപത്രി വാസങ്ങളില്‍നിന്നും ഒഴിഞ്ഞ് നില്‍ക്കാനാകും. യോഗ അടച്ചിട്ട മുറികളില്‍ ചെയ്യേണ്ടതല്ല. തുറസ്സായ സ്ഥലത്താണ് യോഗ ചെയ്യേണ്ടത്. ഫ്രണ്ട്സ് ഓഫ് യോഗ കാലിക്കറ്റിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സെന്ററുകള്‍ ആരംഭിക്കും സര്‍ക്കാര്‍ ഓഫിസുകള്‍, വ്യാപാരികള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാവര്‍ക്കും ഫ്രണ്ട്സ് ഓഫ് യോഗയുടെ ഗുണങ്ങളെത്തിക്കാന്‍ ഭാവി പരിപാടികള്‍ ആവിഷ്‌കരിച്ചുവരികയാണ്
വാര്‍ത്താ സമ്മേളനത്തില്‍ ഗുരുജി ഡോ.കെബി മാധവന്‍, രാജന്‍ തേങ്ങാപറമ്പത്ത്, ചീഫ് കോര്‍ഡിനേറ്റര്‍ ഓള്‍ ഇന്ത്യ, ഷീജാ രാജന്‍, ടിടി ഉമ്മര്‍ പങ്കെടുത്തു.