കോഴിക്കോട്; ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി സക്കാത്തിലൂടെ നടപ്പാക്കുന്ന ഖാസി ഫൗണ്ടേഷന്റെ മാതൃക അനുകരണീയമാണെന്ന് മന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ദാരിദ്ര്യത്തിന്റെ തോത് കുറക്കുന്നതിലും, അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും സക്കാത്തിന്റെ പങ്ക് അനിഷേധ്യമാണെന്നും മന്ത്രി പറഞ്ഞു.ഖാസി ഫൗണ്ടേഷന്‍ ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച ഈ വര്‍ഷത്തെ റംസാന്‍ കാമ്പയിന്‍ കനിവ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തില്‍ 3 സെന്റിന്ന് താഴെ ഭൂമിയുള്ള കിടപ്പു രോഗികളുള്ള ഭവനരഹിതരായ 10 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും.
നഗരത്തില്‍ 10 പൊതുകിണര്‍ സ്ഥാപിക്കുന്ന തെളിനീര്‍ പദ്ധതി യുടെ ലോഞ്ചിങ്ങ് ബഹു. നിയമസഭാംഗം അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പദ്ധതിയുടെ ചെയര്‍മാന്‍ സി.എ.ഉമ്മര്‍കോയ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫി, കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ മദനി പാലത്ത്, ബൈത്തുസക്കാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി. മുഹമ്മദ്, കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
ഖാസി ഫൗണ്ടേഷന്‍
റംസാന്‍ റിലീഫ് കാമ്പയിന്‍
കനിവ് പദ്ധതിക്ക് തുടക്കമായി