പി.ടി.നിസാര്‍
1990ല്‍ ദുബായില്‍ ഫ്രണ്ട്സ് ഓഫ് യോഗയുടെ പരിശീലന കേന്ദ്രം ആരംഭി ക്കുമ്പോള്‍, യോഗയുടെ പ്രയോജനം എല്ലാവരിലും എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഗുരുജി ഡോ. കെ.ബി മാധവന്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. 1990കളില്‍ മിഡില്‍ ഈസ്റ്റിലെ കാലാവസ്ഥ അത്ര അനുകൂലമായിരുന്നില്ല. യോഗയെക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണ നിലനിന്നിരുന്ന ഒരു കാലമായിരുന്നു അത്.
ഹിന്ദുക്കളുടെ കുത്തകയാണ് യോഗയെന്നായിരുന്നു ധാരണ. ആ മനഃസ്ഥിതി മാറ്റിയെടുക്കുവാന്‍ മുസ്ലിം രാജ്യത്ത് നിന്ന് തന്നെ തുടങ്ങി. ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ തുടങ്ങിയെന്ന് മാത്രമല്ല അവിടത്തെ ഗവണ്‍മെന്റും നാട്ടുകാരും സഹകരിക്കുകയും ചെയ്തു. മിഡില്‍ ഈസ്റ്റില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും ഫ്രണ്ട്സ് ഓഫ് യോഗ കടന്നു ചെന്നു. ഇപ്പോള്‍ യു.എസ്.എ (അവിടെ മൂന്ന് സെന്ററുകളുണ്ട്). യു.കെ, ന്യൂസിലാന്റ്, ആസ്ട്രേലിയ, ഫിലിപ്പൈന്‍സ്, ചൈന, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഫ്രണ്ട്സ് ഓഫ് യോഗ പരിശീലിപ്പിക്കുന്നുണ്ട്. ഫ്രണ്ട്സ് ഓഫ് യോഗ പരിശീലിപ്പിക്കുന്ന ട്രെയിനിമാര്‍ ആത്മാര്‍ത്ഥമായും, സാമ്പത്തിക നേട്ടം കാംക്ഷിക്കാതെയും, സൗജന്യമായുമാണ് പരിശീലനം നല്‍കി വരുന്നത്. കോഴിക്കോട് ജില്ലയില്‍ നിരവധി ബ്രാഞ്ചുകളുണ്ട്. ജനങ്ങള്‍ക്ക് അവരുടെ ജീവിതം സൗകര്യപ്രദവും, സുഖപ്രദവുമാക്കാന്‍ വേണ്ടി യോഗ പരിശീലനം വിപുലമാക്കുകയും, നിലവിലുള്ള പരിശീലനം വര്‍ധിപ്പിക്കാനാണ് ഫ്രണ്ട്സ് ഓഫ് യോഗ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചീഫ് കോ-ഓര്‍ ഡിനേറ്റര്‍ ടി.പി രാജന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി നടന്നു വരികയാണ്. 18-ാം വാര്‍ഷികാഘോഷം അതിന് കരുത്ത് പകരും. ലാഭേച്ഛയില്ലാതെയാണ് ജില്ലയിലെ ഫ്രണ്ട്സ് ഓഫ് യോഗ ലീഡേഴ്‌സ് പ്രവര്‍ത്തിക്കുന്നത്.
ആത്മീയ- ശാരീരികതയെ റെക്ടിഫൈ ചെയ്ത് ഇന്നത്തെ തലമുറയെ ലോകത്തിന് ഉതകുന്ന രൂപത്തില്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഫ്രണ്ട്സ് ഓഫ് യോഗ ലക്ഷ്യമിടുന്നത്. വര്‍ത്തമാനകാല യുവ തലമുറ മദ്യം മയക്കുമരുന്നിന് അടിമപ്പെട്ട് വഴിതിരിഞ്ഞ ജീവിതം നയിക്കുകയും, സ്വബോധം നഷ്ടപ്പെട്ട് മറ്റുള്ളവരെ ഉപദ്രവിക്കുന്നവരായും മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ദുര്‍വാസനകളില്‍ അകപ്പെടാതിരിക്കാന്‍ ഫ്രണ്ട്സ് ഓഫ് യോഗ ലീഡര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിഗരറ്റ്, മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നാശകരമായവയെ തുടച്ച് മാറ്റുവാന്‍ സാധിക്കുന്നത് ചെയ്യും.
ഇന്നത്തെ തലമുറയെ ലോകത്തിന് ഉതകുന്നവരാക്കി രൂപപ്പെടുത്തലാണ്
ഫ്രണ്ട്സ് ഓഫ് യോഗയുടെ ലക്ഷ്യം: ഗുരുജി ഡോ. കെ.ബി മാധവന്‍