പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കരുത്; ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കരുത്; ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

രാജ്യത്തെ ബാങ്കുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രേഡ് യൂണിയനായ ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ 31ാമത് സംസ്ഥാനസമ്മേളനം കോഴിക്കോട് ടി കെ വി നഗറില്‍ (സുമംഗലി കല്യാണമണ്ഡപം) ആരംഭിച്ചു.എകെബിഇഎഫ് സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്തു. എകെബിഇഎഫ് സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാംപ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി ജയപ്രകാശ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക ശാക്തീകരണത്തിനായി പൊതുമേഖലാ ബാങ്കുകള്‍ക്കു കൂടുതല്‍ പിന്തുണ നല്‍കണമെന്നും, സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ തിരസ്‌കരിക്കണമെന്നും, ചെറുകിട സംരംഭകര്‍ക്കും സാധാരണക്കാര്‍ക്കും ലാഭകരമായ സേവനങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അടിയന്തിരമാണെന്നും ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (AIBEA) 31ാമത് സംസ്ഥാന സമ്മേളനം ചൂണ്ടിക്കാട്ടി.എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, എഐബിഇഎ വനിതാ കൗണ്‍സില്‍ ദേശീയ കണ്‍വീനര്‍ റിച്ചാ ഗാന്ധി തുടങ്ങിയവര്‍ സംസാരിച്ചു.സമ്മേളനത്തില്‍ പൊതുമേഖലാ, സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളില്‍ നിന്നായി ഇരുപത്തി യാറു യൂണിയനുകളെയും സംസ്ഥാനത്തെ പതിനാലു ജില്ലാ കമ്മിറ്റികളേയും പ്രതിനിധീകരിച്ച് അറനൂറു പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

 

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കരുത്;
ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *