വാഷിങ്ടന്‍: ഇന്ത്യന്‍ വംശജനും മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനുമായ കാഷ് പട്ടേലിനെ ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) അടുത്ത ഡയറക്ടറായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ട്രംപ് സര്‍ക്കാരില്‍ വിവിധ ഇന്റലിജന്‍സ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ഇക്കുറി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു.
ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളാണ് കാഷ് പട്ടേല്‍. 1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കില്‍ ജനിച്ച പട്ടേലിന്റെ വേരുകള്‍ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സര്‍വകലാശാലയില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍നിന്നു രാജ്യാന്തര നിമയത്തില്‍ ബിരുദവും നേടി. ക്രിമിനല്‍ അഭിഭാഷകനായ അദ്ദേഹം മയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.
ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി നിയമിച്ച് ട്രംപ്