മൂന്നാര്‍: മൂന്നാറില്‍ കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു. തമിഴ്നാട്ടുകാരായ യാത്രക്കാരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക വിവരം. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.