കൊടുവള്ളി: പൊളളയായ വാഗ്ദാനങ്ങള്‍ നല്‍കി ബജറ്റില്‍ ഭൂ നികുതി 50% വര്‍ദ്ധിപ്പിച്ച ഇടത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്, കെ. പി. സി സിയുടെ ആഹ്വാനം പ്രകാരം കൊടുവള്ളി മുന്‍സിപല്‍ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളി വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എം. വിജയകുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ജലീല്‍
അദ്ധ്യക്ഷത വഹിച്ചു. ഡി സി സി മെമ്പര്‍ പി. കെ.സുലൈമാന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി മുനിസിപ്പല്‍ യു.ഡി.എഫ്.കമ്മിറ്റി കണ്‍വീനര്‍
സി പി. അബ്ദുല്‍ റസാക്ക്, കെ. മോഹന്‍ദാസ്, അസീസ് കൈറ്റിയാങ്ങല്‍, എന്‍ വി നൂര്‍മുഹമ്മദ്, ബാബു കോതൂര്, എന്‍. പി.എ. മുനീര്‍, കെ.ശിവദാസന്‍, ഷംസുദ്ദീന്‍ അപ്പോളോ, എ.സിദ്ധാര്‍ത്ഥര്‍,സി. കെ. അബ്ബാസ്, യു. കെ. വേലായുധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ധര്‍ണ്ണ സമരത്തിന് ഷാഫി കെ പി, ജബ്ബാര്‍ ആട്ടേരി, നാസര്‍ പൊറ്റമ്മല്‍, ഷാഹിദ് കരുവന്‍പൊയില്‍, റഷീദ് കെ. പി.,വി. കെ കാസിം. എന്‍. ശിവദാസന്‍,കെ. മാധവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി