‘തെറ്റുകള്‍ ചെയ്യാതിരിക്കൂ’; എസ്എഫ്ഐക്കാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ‘തെറ്റുകള്‍ ചെയ്യാതിരിക്കൂ, സംശുദ്ധ പ്രവര്‍ത്തനം തുടരൂവെന്ന്’ എസ്എഫ്ഐ പ്രവര്‍ത്തകരോട് പിണറായി വിജയന്. തെറ്റിനെതിരെ പടപൊരുതി എസ്എഫ്ഐയുടെ പ്രത്യേകത സൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്നും പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘നിങ്ങള്‍ സംശുദ്ധമായ രീതികള്‍ തുടരുക. ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിക്കാതിരിക്കട്ടെ. തെറ്റിനെതിരെ നല്ലതോതില്‍ പടപൊരുതുക. അങ്ങനെ എസ്എഫ്ഐയുടെ പ്രത്യേകത കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ’ – എന്നു പറഞ്ഞായിരുന്നു പിണറായി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
കേരളം പൊതുവിദ്യാഭ്യാസരംഗത്തുമാത്രമല്ല, ഉന്നതവിദ്യാഭ്യാസ രംഗത്തും മികവിന്റെ കേന്ദ്രമായി മാറുകയാണെന്നും പിണറായി പറഞ്ഞു. രാജ്യത്തെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റിയെടുത്താല് ആദ്യത്തെ പന്ത്രണ്ടില്‍ മൂന്നെണ്ണം സംസ്ഥാനത്ത് നിന്നുള്ളതാണ്. കേരള, കൊച്ചി, മഹാത്മഗാന്ധി സര്‍വകലാശാല എന്നിങ്ങനെ. 43ാം സ്ഥാനത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി നില്ക്കുന്നു. അങ്ങനെ കേരളം മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു. എല്ലാ രംഗത്തും വലിയ മാറ്റം വരുന്നു. ആ മാറ്റം ഇനിയും ശക്തിപ്പെടുത്താനാവണമെന്നും പിണറായി പറഞ്ഞു.