കുടിവെള്ളം ദുരുപയോഗം : 5,000 രൂപ പിഴയിട്ട് ബെംഗളൂരു ജല അതോറിറ്റി

കുടിവെള്ളം ദുരുപയോഗം : 5,000 രൂപ പിഴയിട്ട് ബെംഗളൂരു ജല അതോറിറ്റി

ബെംഗളൂരു: കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് 500 രൂപ പിഴയിട്ട് ബെംഗളൂരു ജല അതോറിറ്റി. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കാര്‍ കഴുകുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തോട്ടം നനയ്ക്കുന്നതിനുമായി ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവര്‍ക്കാണ് പിഴയെന്ന് ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചത്. ഭൂഗര്‍ഭജലവിതാനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ജലക്ഷാമം ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം നടപ്പാക്കുന്നതെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയര്‍മാന്‍ രാം പ്രശാന്ത് മനോഹര്‍ പറഞ്ഞു.

ആരെങ്കിലും ഉത്തരവ് ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 1916 എന്ന ഹെല്‍പ്ലൈനില്‍ വിളിച്ച് പരാതി നല്‍കാം. 1964ലെ ജലവിനിയോഗ നിയമപ്രകാരമാണ് നടപടി.ബെംഗളൂരു നഗരജില്ലയിലെ ജനസംഖ്യ 1.4 കോടി കടന്നതോടെ ഇനിയുള്ള വര്‍ഷങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാഹചര്യം മുതലെടുത്ത് ജലടാങ്കറുകള്‍ നിരക്ക് ഉയര്‍ത്തിയതു ജനങ്ങള്‍ക്ക് ഇരട്ടിദുരിതമായി. ജലവിതരണം നടത്തുന്നതിനു ടാങ്കര്‍ ലോറികള്‍ക്കു കൃത്യമായ നിരക്ക് ബിബിഎംപി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലരും ഇത് പാലിക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. ടാങ്കറുകള്‍ക്കു പകരം കാവേരി ജലം ഉപയോഗിക്കാന്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ നഗരവാസികളോട് അഭ്യര്‍ഥിച്ചിരുന്നു.

ശുദ്ധജല പ്ലാന്റുകളുടെ (ആര്‍ഒ) തല്‍സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ബിബിഎംപി ചീഫ് കമ്മിഷണര്‍ തുഷാര്‍ ഗിരിനാഥ് നിര്‍ദേശം നല്‍കി. വിവിധ ജനപ്രതിനിധികളുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആര്‍ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. വേനല്‍ കടുത്തതോടെ പലയിടങ്ങളിലെയും പ്ലാന്റുകള്‍ അടച്ചുപൂട്ടി. ജല അതോറിറ്റി വിവിധ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരുന്നെങ്കിലും പലയിടത്തും അതു നടത്തിയിട്ടില്ല.

നഗരത്തിലെ പൊതു കുഴല്‍ക്കിണറുകളുടെ പരിപാലനം ജലഅതോറിറ്റിക്കു കൈമാറാന്‍ ബിബിഎംപി തീരുമാനിച്ചു. ജലവിനിയോഗത്തിനായുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും ജലഅതോറിറ്റിക്കു കൈമാറും. കാവേരി ജലവിതരണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് കുഴല്‍ക്കിണറുകളുടെ ചുമതല പൂര്‍ണമായും ജല അതോറിറ്റിക്ക് കൈമാറുന്നത്.

 

 

കുടിവെള്ളം ദുരുപയോഗം : 5,000 രൂപ പിഴയിട്ട് ബെംഗളൂരു ജല അതോറിറ്റി

 

Share

Leave a Reply

Your email address will not be published. Required fields are marked *