നവംബര്‍ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും;മുഖ്യമന്ത്രി

നവംബര്‍ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും;മുഖ്യമന്ത്രി

ഗുരുവായൂര്‍: 2025 നവംബര്‍ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഗുരുവായൂരില്‍ പ്രഖ്യാപിച്ചു. ഗുരുവായൂരില്‍ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ സമാപനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.അതോടെ രാജ്യത്തുതന്നെ ഈയൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനം കേരളമായിരിക്കുമെന്നും അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യം വിജയിപ്പിക്കുന്നതിനുവേണ്ടി ഓരോ തദ്ദേശ സ്ഥാപനങ്ങളും നന്നായി ശ്രമിക്കുന്നുണ്ടെന്നറിയാം. സ്വന്തം വാര്‍ഡുകളില്‍ അതിദരിദ്ര പട്ടികയില്‍പെടുന്നവരില്ലെന്ന് ജനപ്രതിനിധികള്‍ ഉറപ്പുവരുത്തണം. ഇനി എട്ടുമാസം മാത്രമാണ് ബാക്കിയുള്ളത്. അതിനുള്ളില്‍ കൂടുതല്‍ ജാഗ്രതയോടെ വേണം പ്രവര്‍ത്തിക്കാന്‍- അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാനം കൈവരിച്ച ഓരോ നേട്ടങ്ങള്‍ക്കും വഹിച്ച പങ്ക് വലുതാണ്. ആരോഗ്യം,മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങീ സമഗ്ര മേഖലകളിലും കേരളത്തിന്റെ മുന്നേറ്റത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുകള്‍ എടുത്തുപറയേണ്ടതുതന്നെയാണ്. നവകേരള സൃഷ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.അത് യാഥാര്‍ത്ഥ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ ക്രിയാത്മകമായ പങ്ക് വഹിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു.

എം.എല്‍.എ.മാരായ എന്‍.കെ.അക്ബര്‍, മുരളി പെരുനെല്ലി, പി.മമ്മിക്കുട്ടി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നവംബര്‍ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും;മുഖ്യമന്ത്രി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *