ആര്യവൈദ്യശാല നഞ്ചന്‍ഗുഡ് ഫാക്ടറിയില്‍ ചാരിറ്റബിള്‍ ഒ.പി പ്രവര്‍ത്തനമാരംഭിച്ചു
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ധര്‍മ്മാശുപത്രിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണ്ണാടകയിലെ നഞ്ചന്‍ഗുഡിലുള്ള ആര്യവൈദ്യശാലയുടെ ഫാക്ടറിയില്‍, രോഗികള്‍ക്ക് ചികിത്സയോടൊപ്പം ഔഷധങ്ങള്‍കൂടി സൗജന്യമായി നല്‍കന്ന ഒ. പി. വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. മാസംതോറും രണ്ടാമത്തെ ഞായറാഴ്ചകളില്‍ ഒ. പി. യുടെ സേവനം ലഭ്യമാകും. നഞ്ചന്‍ഗുഡ് ഫാക്ടറി പരിസരത്തുവെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം. വാരിയര്‍ ഒ. പിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൈസൂര്‍ ജെ. എസ്. എസ്. ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സര്‍ബേശ്വര്‍ കര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ആര്യവൈദ്യശാല ചീഫ് എക്‌സിക്യട്ടീവ് ഓഫീസര്‍ ശ്രീ. കെ. ഹരികുമാര്‍ സ്വാഗതഭാഷണവും, ട്രസ്റ്റിയും നഞ്ചന്‍ഗുഡ് ഫാക്ടറി മാനേജരുമായ ശ്രീ. കെ. ആര്‍. അജയ് നന്ദിപ്രകാശനവും നിര്‍വ്വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരന്‍, ഡോ. സുജിത് എസ്. വാരിയര്‍, ചീഫ് (ആര്‍ & ഡി) ശ്രീ എ. അരുണ്‍, മൈസൂര്‍ ബ്രാഞ്ച് മാനേജരും സീനിയര്‍ മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ. വി. ഉല്ലാസ് എന്നിവര്‍ക്കു പുറമേ യൂണിയന്‍ ഭാരവാഹികളും ജീവനക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.