കോഴിക്കോട്: ദേവഗിരി കോളേജിലെ ബിസിനസ് മാനേജ്‌മെന്റ് വിഭാഗവും ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായി 19, 20 തീയതികളില്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മനു ആന്റണി (എച്ച് ഒഡി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് മാനേജ്‌മെന്റ് ദേവഗിരി കോളേജ്), എ.കെ.പ്രശാന്ത് (പ്രസിഡണ്ട് എയ്മ കേരള) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേവഗിരി – എയ്മ ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ്, 2 ദിവസത്തെ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.ഉന്നത വിദ്യാഭ്യാസ രംഗത്ത് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ദേവഗിരി കോളേജും ഓള്‍ ഇന്ത്യ മലയാളീ അസോസിയേഷനും ആദ്യമായാണ് ഇത്തരമൊരു പ്രോഗ്രാമിനായി ഒന്നിക്കുന്നത്. മികച്ച സംരംഭകരുള്ള ശക്തമായൊരു സാമ്പത്തിക അടിത്തറയുള്ള സംസ്ഥാനമായി കേരളത്തിനെ മാറ്റിയെടുക്കുക എന്നതാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. 2 ദിവസങ്ങളിലായി 500ല്‍ അധികം വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ ബിസിനസ് മേഖലകളിലെ ക്ഷണിതാക്കളും ഇന്റര്‍നാഷണല്‍ സ്പീക്കേഴ്‌സ് ഉള്‍പ്പെടുന്ന അക്കാദമിക് വിദഗ്ദരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.
മേയര്‍ ബീന ഫിലിപ്പ് ബുധനാഴ്ച രാവിലെ ഒന്‍പതരയ്ക്ക് കോണ്‍ക്ലേവ് ഉത്ഘാടനം ചെയ്യും. ആദ്യ ദിനം പ്രബന്ധ അവതരണങ്ങള്‍ നടക്കും. റഷ്യയില്‍ നിന്നും എത്തുന്ന ഡോ.ഡേവിഡ് ടെറിലാഡ്സെ മുഖ്യപ്രഭാഷണം നടത്തും. മറ്റ് ഇന്റര്‍നാഷണല്‍ സ്പീക്കേഴ്‌സ് ഉള്‍പ്പെടെ പത്തിലധികം പ്രബന്ധങ്ങള്‍ വേദിയില്‍ അവതരിപ്പിക്കപ്പെടും.
കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ രണ്ടാം ദിനം ഉത്ഘാടനം നിര്‍വ്വഹിക്കും. പാനല്‍ ഡിസ്‌കഷന്‍സ് നടക്കുന്ന കോണ്‍ക്ലേവിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിലെ പ്രമുഖരായ 10 സംരംഭകര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭക മനോഭാവം വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ചര്‍ച്ചകളെല്ലാം സംഘടിപ്പിക്കുക. ബിസിനസ് രംഗത്തെ 5 പ്രതിഭകള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും.
എം.പി.അഹമ്മദ് ചെയര്‍മാന്‍ മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് (ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ)്്, വി.നൗഷാദ് എം.ഡി വാക്‌രോ ഗ്രൂപ്പ്, (ഔട്ട്സ്റ്റാന്റിംഗ് ബിസിനസ് പേഴ്‌സണ്‍ അവാര്‍ഡ്), അനില്‍കുമാര്‍ വള്ളില്‍ ചെയര്‍മാന്‍ മലബാര്‍ മെഡിക്കല്‍ കോളേജ്(സോഷ്യല്‍ ഇംപാക്ട് ബിസിനസ് പേഴ്‌സന്‍ അവാര്‍ഡ്), ആദിഷ് ചാക്യേരി കോ-ഫൗണ്ടര്‍ ആന്റ് സിഇഒ മെഡ്ക്യൂ പ്രൈവറ്റ് ലിമിറ്റഡ്്(ബെസ്റ്റ് സ്റ്റാര്‍ട്ടപ് അവാര്‍ഡ്), ഷീന്‍ ചുങ്കത്ത് സിഇഒ സീസെയിം ടെക്‌നോളജീസ് (അലുമിനി എക്‌സലന്‍സ് അവാര്‍ഡ്).
രണ്ടാം ദിനത്തിലെ സമാപന ചടങ്ങില്‍ ദേവഗിരി-എ.ഐ.എം.എ ബിസിനസ് അവാര്‍ഡ്സ് പ്രഖ്യാപിക്കും. ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ ഐപിഎസ്, ഗോകുലം ഗോപാലന്‍ എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അനിത പാലേരി നാഷണല്‍ ചെയര്‍പേഴ്‌സണ്‍ വുമണ്‍സ് വിംഗ് എയ്മ, പ്രൊഫ. ചാര്‍ലി കട്ടക്കയം പിആര്‍ഒ ദേവഗിരി കോളേജ് പങ്കെടുത്തു.
ദേവഗിരി കോളേജില്‍ ഇന്റര്‍നാഷണല്‍
ബിസിനസ്സ് കോണ്‍ക്ലേവ് 19,20ന്