ആലപ്പുഴ: തരൂര്‍ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ലെന്ന് ശശി തരൂരിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍. ഉള്ള സത്യം അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു. അത് വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ വെളിപ്പാടുമായി കോണ്‍ഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ. ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവിക ശൈലിയാണ്. പക്ഷെ നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയണം അതാണ് പരിഷ്‌കൃത സംസ്‌കാരം. കേരളത്തില്‍ ആര് എന്ത് ചെയ്തു എന്ന് നോക്കിയിട്ടാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
മുഖ്യമന്ത്രി മോഹികളായി കോണ്‍ഗ്രസില്‍ ഒരുപാട് പേരുണ്ട്. അഞ്ചാറു പേര്‍ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി തര്‍ക്കിക്കുന്നു. കോണ്‍ഗ്രസ് ഇനി അങ്ങനെ മോഹിക്കണ്ട.കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാധ്യത ഇടതുപക്ഷത്തിന് തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞു.