ഐ.എസ്.സി.യില്‍ പുതിയ പരിഷ്‌കാരങ്ങള്‍; മാറ്റം 2027ല്‍ പരീക്ഷ എഴുതുന്നവര്‍ക്ക്

ഐ.എസ്.സി.യില്‍ പുതിയ പരിഷ്‌കാരങ്ങള്‍; മാറ്റം 2027ല്‍ പരീക്ഷ എഴുതുന്നവര്‍ക്ക്

കൊല്ലം:ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (ഐ.എസ്.സി) പുതിയ പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതായി കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു.ഇംഗ്ലീഷിന് പുറമെ മൂന്ന് വിഷയങ്ങള്‍ പാസാകണമെന്ന നിലവിലെ രീതിക്ക് പകരം നാലു വിഷയങ്ങളാക്കി ഐ.എസ്.സി. പുതിയ പരിഷ്‌കാരത്തില്‍. 2027 ല്‍ പരീക്ഷ എഴുതുന്നവര്‍ക്കാണ് പഠനവിഷയമുള്‍പ്പടെയുള്ളവയില്‍ മാറ്റം വരുന്നത്. ഏപ്രില്‍ 25 -നാണ് അക്കാദമിക് സെഷന്‍ ആരംഭിക്കുന്നത്. ഐ.എസ്.സിയുടെ (ക്ലാസ് പന്ത്രണ്ട് ) പുതിയ മാറ്റങ്ങളുമായി സ്‌കൂളുകളും പൊരുത്തപ്പെടേണ്ടതുണ്ട്. പ്രായോഗിക ഗണിതം (അപ്ലൈഡ് മാത്തമാറ്റിക്‌സ് ) ഉള്‍പ്പെടെ പുതിയ വിഷയങ്ങളുടെ കോംബിനേഷനുകള്‍ വന്നതാണ് പ്രധാന മാറ്റം.
നിലവില്‍ ഇത് ഇംഗ്ലീഷും മറ്റ് മൂന്ന് വിഷയങ്ങളും പാസാകണമെന്ന് മാത്രമായിരുന്നു. 2027 മുതല്‍ ഇംഗ്ലീഷിലും മറ്റ് നാല് വിഷയങ്ങളിലും പാസാകണമെന്ന നിബന്ധനയുണ്ട്.പുതിയ സംവിധാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗണിതവും പ്രായോഗിക ഗണിതവും(അപ്ലൈഡ് മാത്തമാറ്റിക്‌സ് ) ഇംഗ്ലീഷും മോഡേണ്‍ ഇംഗ്ലീഷും തമ്മില്‍ ഒരു കോംബിനേഷന്‍ തിരഞ്ഞെടുപ്പ് വേണ്ടി വരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ പുതിയ വിഷയങ്ങള്‍ സ്‌കൂളുകളില്‍ അവതരിപ്പിക്കുവാനും അവസരമുണ്ട് .

ഇതിനായി ടൈംടേബിളുകള്‍ തയ്യാറാക്കുകയും കൂടുതല്‍ അധ്യാപകരെ നിയമിക്കുകയും ചെയ്യേണ്ടത് സ്‌കൂള്‍ മാനേജ്‌മെന്റിന് അധിക ജോലിയാകും. പതിനൊന്നാം ക്ലാസ് മാസങ്ങള്‍ക്കകം ആരംഭിക്കുന്നതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ നിലവിലെ ബാച്ചിനെ ബോധവത്കരിക്കുകയും മാറ്റങ്ങള്‍ നടപ്പിലാക്കുകയും വേണമെന്നതും പ്രധാനമാണ്. പുതിയ മാറ്റങ്ങള്‍ ദേശീയതലത്തില്‍ ഫെബ്രുവരി 12 നാണ് സി.ഐ.എസ്.സി.ഇ പ്രഖ്യാപിച്ചത്.

പന്ത്രണ്ടാംക്ലാസ്സില്‍ ഗണിതശാസ്ത്രം ഒരു വിഷയമായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ രാജ്യത്തെ ചില ഉന്നതനിലവാരത്തിലുള്ള പല കോളേജുകളും ബിരുദാനന്തര കൊമേഴ്‌സ് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നില്ല. ഐ.എസ്.സി യിലെ പുതിയ മാറ്റങ്ങള്‍ ഈ അയോഗ്യത ഒഴിവാക്കാന്‍ സഹായകമാകും. പുതിയ മാറ്റങ്ങള്‍ നടപ്പില്‍വരുത്തുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ തേടേണ്ടതുണ്ടെന്നും സി.ഐ.എസ്.സി.ഇ അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

 

 

ഐ.എസ്.സി.യില്‍ പുതിയ പരിഷ്‌കാരങ്ങള്‍;
മാറ്റം 2027ല്‍ പരീക്ഷ എഴുതുന്നവര്‍ക്ക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *