മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളമെന്ന് ശശി തരൂര്‍;എതിര്‍ത്ത് വി.ഡി.സതീശന്‍

മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളമെന്ന് ശശി തരൂര്‍;എതിര്‍ത്ത് വി.ഡി.സതീശന്‍

തിരുവനന്തപുരം: മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളമെന്ന് ശശി തരൂര്‍. അത് മെച്ചപ്പെട്ട് വരേണ്ടതുണ്ട്. അതാഗ്രഹിക്കുന്നവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശശി തരൂര്‍ എംപിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കേരളം വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമല്ലെന്നും എന്ത് സാഹചര്യത്തിലും കണക്കുകളുടെ അടിസ്ഥാനത്തിലുമാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായരംഗത്തെ അനുമോദിച്ചുള്ള പ്രതികരണം. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും കേരളത്തിലെ ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍. ഇതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.

തരൂരിന്റെ പ്രസ്താവന സംബന്ധിച്ച് ദേശീയ നേതൃത്വം മറുപടി പറയണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടല്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്ന നിലപാടല്ല തരൂരിന്റേത്. തരൂര്‍ ദേശീയ നേതാവും വിശ്വപൗരനും ആണ്. ഒരു സാധരണ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തരൂരിന്റെ പ്രസ്താവയെ വിലയിരുത്താന്‍ ഇല്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

 

 

മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല
കേരളമെന്ന് ശശി തരൂര്‍;എതിര്‍ത്ത് വി.ഡി.സതീശന്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *