താന്‍ രാജിവെച്ചാല്‍ വന്യമൃഗ പ്രശ്‌നം തീരുമോ? ബിഷപ്പുമാര്‍ക്ക് മറുപടിയുമായി വനം മന്ത്രി

താന്‍ രാജിവെച്ചാല്‍ വന്യമൃഗ പ്രശ്‌നം തീരുമോ? ബിഷപ്പുമാര്‍ക്ക് മറുപടിയുമായി വനം മന്ത്രി

തിരുവനന്തപുരം: വന്യജീവി ആക്രമണം താന്‍ രാജിവെച്ചാല്‍ തീരുന്ന പ്രശ്‌നമാണോയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചോദിച്ചു.രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുയര്‍ത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. രാജി പ്രശ്‌ന പരിഹാരമല്ലെന്നും ഇതിന് മറ്റ് പരിഹാരമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

10 കര്‍മ്മപദ്ധതികള്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.രണ്ടു വര്‍ഷമായിട്ടാണ് വന്യജീവി ആക്രമണം ഇത്രയും രൂക്ഷമായി അനുഭവപ്പെടുന്നത്. നിയമ ഭേദഗതിക്കായി അഞ്ചുവര്‍ഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. സംസ്ഥാനം സവിശേഷമായ ഈ സാഹചര്യം മറികടക്കണമെങ്കില്‍ കേന്ദ്രം കൂടി മനസ് വയ്ക്കണം. ആദിവാസി ഗോത്ര വിഭാഗക്കാര്‍ക്ക് ഒഴികെ മറ്റാര്‍ക്കെങ്കിലും വനത്തിനുള്ളില്‍ പോകാന്‍ അനുവാദം ഉണ്ടോയെന്നും വനം മന്ത്രി ചോദിച്ചു. വനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന വന്യജീവികളെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുന്നത് ആലോചിക്കും വന്യജീവി ആക്രമണത്തില്‍ ശാശ്വതം എന്നൊരു വാക്കില്ല പരമാവധി ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വനംമന്ത്രി വിശദമാക്കി.

 

 

താന്‍ രാജിവെച്ചാല്‍ വന്യമൃഗ പ്രശ്‌നം തീരുമോ?
ബിഷപ്പുമാര്‍ക്ക് മറുപടിയുമായി വനം മന്ത്രി

 

Share

Leave a Reply

Your email address will not be published. Required fields are marked *