വാഹനങ്ങള്‍ ഒരു കുടക്കീഴില്‍; കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഓട്ടോ ഷോ ഒരുങ്ങുന്നു

വാഹനങ്ങള്‍ ഒരു കുടക്കീഴില്‍; കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഓട്ടോ ഷോ ഒരുങ്ങുന്നു

വാഹനങ്ങള്‍ ഒരു കുടക്കീഴില്‍; കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഓട്ടോ ഷോ ഒരുങ്ങുന്നു

കോഴിക്കോട്: ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ എല്ലാ വിഭാഗത്തിലെയും മോട്ടോര്‍ വാഹനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തി കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ ഓട്ടോ ഷോ തയ്യാറെടുക്കുന്നു. കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ഓട്ടോ ഷോ മാര്‍ച്ച് 1 മുതല്‍ 30 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിന്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി 12 വരെ പ്രവേശനം. രൂപകല്‍പ്പനയിലെ വൈവിധ്യവല്‍ക്കരണത്തിലും എ ഐ സാങ്കേതിക വിദ്യ അവലംബിച്ചുള്ള വാഹനങ്ങള്‍ വരെയും പ്രദര്‍ശനമായും സ്വന്തമാക്കാനും ഓട്ടോ ഷോ അവസരമൊരുക്കും. ഇന്ത്യയിലെ എല്ലാ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളും നേരിട്ടും ഏജന്‍സി വഴിയും ഓട്ടോ ഷോയില്‍ പങ്കെടുക്കും . വാഹനങ്ങള്‍ക്കുണ്ടായ പുതിയ സാങ്കേതിക മാറ്റങ്ങള്‍ , പുതിയ നിയമങ്ങള്‍, വായ്പാ രീതികള്‍ , വാഹനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവരുമായി സംവാദം, ട്രാവല്‍സ് – ഫുഡ് മേഖലയില്‍ പ്രതിഭ തെളിയിച്ച യുട്ടേബേര്‍സ് , വ്‌ലോഗേര്‍സ് , ബ്ലോഗേര്‍സ് , എഴുത്തുകാര്‍ എന്നിവരുമായുള്ള അനുഭവങ്ങള്‍ ഓട്ടോ ഷോ യുടെ മറ്റ് പ്രത്യേകതകളാണ്.
ഏറ്റവും പുതിയ വാഹനങ്ങളെ നേരിട്ട് കാണാനും അവ വാങ്ങാനും അവസരം ഒരുക്കുന്നതോടൊപ്പം കൗതുകം നിറഞ്ഞ വിവിധ തരം വാഹനങ്ങളുടെ പഴയ മോഡല്‍ കാണാനും അവയെ കുറിച്ച് മനസിലാക്കാനും വാഹന പ്രിയര്‍ക്ക് അവസരമുണ്ട്. ഓട്ടോ ഷോയോടൊപ്പം കോഴിക്കോടന്‍ രുചി വൈവിധ്യങ്ങള്‍ തയ്യാറാക്കുന്ന ഫുഡ് കോര്‍ണര്‍, വാഹന സംബന്ധമായ മറ്റ് ആവശ്യങ്ങള്‍ക്കുള്ള സ്റ്റാളുകളും സജ്ജീകരിക്കും. നോമ്പ് മാസമായതിനാല്‍ വൈകുന്നേരങ്ങളില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഓട്ടോ ഷോയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫോണ്‍ : 9562 84 80 00, 9447 98 01 23-ല്‍ ബന്ധപ്പെടാം. വാര്‍ത്ത സമ്മേളനത്തില്‍ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ചെയര്‍മാന്‍ അബ്ദുള്‍ കരീം ഫൈസല്‍ ,മാനേജിംഗ് ഡയറക്ടര്‍ നിജേഷ് പുത്തലത്ത്, ജനറല്‍ മാനേജര്‍ എം ഗിരീഷ് ഇല്ലത്ത് താഴം, പ്രൊജക്ട് മാനേജര്‍ അന്‍ഷാദ് , പ്രൊഡക്ഷന്‍ മാനേജര്‍ അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *