ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വകലാശാലകളില്ലെങ്കില്‍ ലോകത്ത് ഒറ്റപ്പെട്ടുപോകും: മന്ത്രി ആര്‍.ബിന്ദു
തൃശൂര്‍: സ്വകാര്യ സര്‍വകലാശാല ബില്ല് ഐക്യകണ്‌ഠേനയാണ് പാസാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിപിഐ ബില്ലിനെ എതിര്‍ത്തിട്ടില്ല . ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിര്‍ദേശത്തില്‍ വിയോജിപ്പറിയിച്ചു. സിപിഐ മന്ത്രിമാരടക്കം ചേര്‍ന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ഥി യുവജനസംഘടനകള്‍ എതിര്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
ടി.പി ശ്രീനിവാസനെ തല്ലിയതില്‍ മാപ്പ് പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ” ഓരോന്നിനും ഓരോ സമയമുണ്ട് ആ സമയത്തെ ചെയ്യാന്‍ പറ്റൂ. ആ കാലഘട്ടത്തില്‍ എടുക്കേണ്ട നിലപാട് ആ കാലഘട്ടത്തില്‍ എടുത്തു. കാലാനുസൃതമായ മാറ്റങ്ങള്‍ വരും. മൂന്നു പതിറ്റാണ്ടുകൊണ്ട് ഇത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും എന്ന് ആരെങ്കിലു ം കരുതിയിരുന്നോ? സിപിഐ ബില്ലിനെ എതിര്‍ത്തിട്ടില്ല. ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് ഉണ്ടായത്. അത് അംഗീകരിച്ചു. ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് മുന്നോട്ട് പോകും”
ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സര്‍വകലാശാല യാഥാര്‍ഥ്യമായി. കാലാനുസൃതമായി പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വകാര്യ സര്‍വകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ. മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സര്‍വകലാശാല. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ല. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിര്‍ദേശത്തില്‍ സിപിഐ വിയോജിച്ചു. ഇന്നത്തെ കാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകും.സിപിഐയുടെ കാബിനറ്റ് അംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ എതിര്‍ക്കില്ല. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാര്‍ഹമായ നിലയിലാണ്. ഹൃദ്യവും ഊഷ്മളവും ആയിരുന്നു. മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിന്ദു കൂട്ടിച്ചേര്‍ത്തു.