ഇനി പ്രിന്റിനു പകരം ഡിജിറ്റര്‍ ആര്‍സി ബുക്ക്

ഇനി പ്രിന്റിനു പകരം ഡിജിറ്റര്‍ ആര്‍സി ബുക്ക്

തിരുവനന്തപുരം: മാര്‍ച്ച് 1 മുതല്‍ പ്രിന്റിനു പകരം സംസ്ഥാനത്ത് ഡിജിറ്റല്‍ ആര്‍സി ബുക്കുകള്‍ ലഭ്യമാകും. 2025 മുതല്‍ മോട്ടര്‍ വാഹന വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്സൈറ്റില്‍നിന്ന് ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

എല്ലാ വാഹന ഉടമകളും ആര്‍സി ബുക്ക് ആധാറില്‍ കൊടുത്ത മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചു. ഉടമസ്ഥാവകാശം മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ മാറ്റം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടും. ഇത്തരത്തില്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ ഉടമയുടെ അനുവാദം കൂടാതെ ആര്‍ക്കു വേണമെങ്കിലും വിവരങ്ങള്‍ മാറ്റാന്‍ കഴിയും. ആധാറില്‍ കൊടുത്ത മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമയ്ക്കു ലഭിക്കുന്ന ഒടിപി ഉപയോഗിച്ചു മാത്രമേ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ കഴിയുകയുള്ളു.

 

 

 

ഇനി പ്രിന്റിനു പകരം ഡിജിറ്റര്‍ ആര്‍സി ബുക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *