ലണ്ടന്‍: യു.എസിനു പിന്നാലെ യുകെയും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയെടുക്കുന്നു. രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താനുള്ള വ്യാപക തിരച്ചിലാണ് ഭരണകൂടം നടത്തുന്നത്. യുകെയിലെ ഇന്ത്യന്‍ റസ്റ്റോറന്റുകളിലും കാര്‍ വീഷിങ് സെന്ററുകളിലും, മറ്റ് കുടിയേറ്റക്കാര്‍ തങ്ങാവുന്ന എല്ലാ കേന്ദ്രങ്ങളിലും ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ റെയ്ഡ് നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും നടപ്പാക്കുകയും വേണം. ഏറെക്കാലമായി തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവരെ ചൂഷണത്തിനിരയാക്കുകയും ചെയ്തു. ഇതുവരെ നടപടിയൊന്നുമില്ലാത്തതിനാല്‍ നിരവധിപേര്‍ക്ക് ഇങ്ങനെ രാജ്യത്ത് വരാനും അനധികൃതമായി ജോലിചെയ്യാനും കഴിഞ്ഞെന്നും ഹോം സെക്രട്ടറി പറഞ്ഞു
യു.കെ. ആഭ്യന്തരവകുപ്പ് അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് നാടുകടത്തുന്ന വീഡിയോയും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. കുടിയേറ്റനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇത് ശക്തമായ സൂചനയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.