കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യു. പീഡനക്കേസില്‍ ഡോക്ടര്‍ കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് അതിജീവിത. ഉത്തരമേഖല ഐ.ജിക്ക്, അതിജീവിത പരാതി നല്കി. മനുഷ്യാവകാശ കമ്മിഷന് ഡിവൈ.എസ്.പി. നടത്തിയ അന്വേഷണത്തില്‍ അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോക്ടര്‍ കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതിയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിതയുടെ മൊഴി, പ്രീതി രേഖപ്പെടുത്തിയതില്‍ അപാകത ഉണ്ടെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ.ജി. രാജ്പാല് മീണയ്ക്ക് പരാതി നല്‍കിയത്.