കോഴിക്കോട്: വിവിധ വൈദ്യ ശാഖകളുടെ സംയോജിതവും സമഗ്രവും വിശാലവുമായ രീതിയിലുള്ള ചികിത്സയിലൂടെ സ്‌ട്രോക്ക്, അപകടങ്ങള്‍, ന്യൂറോ റിലേറ്റഡ് രോഗങ്ങള്‍ എന്നിവക്ക് വിധേയരായവരെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ആയൂര്‍ ഗ്രീന്‍ ഫൗണ്ടേഷന്‍ സാരഥികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രം, ആയൂര്‍വേദം, ഫിസിയോതെറാപ്പി, ഒക്യൂപേഷണല്‍ തൊറാപ്പി, സ്പീച്ച് തൊറാപ്പി, അക്യൂപങ്ങ്ച്ചര്‍, യോഗ, ഫ്‌ലെക്‌സോളജി , ഹിജാമ തുടങ്ങി വിവിധ ശാസ്ത്ര ശാഖകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംയോജിതമായ ഇടപെടലിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഫൗണ്ടേഷന്റെ കീഴില്‍ എടപ്പാളിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍. ഏ. ബി. എച്ച് അക്രഡിറ്റഡ് ആയ ആയൂര്‍ ഗ്രീന്‍ ആശുപത്രികളിലൂടെ നിലവില്‍ സാധ്യമാകുന്നുണ്ട്.
സ്‌ട്രോക്കടക്കമുള്ളവ സമൂഹത്തില്‍ കൂടിക്കൊണ്ടിരിക്കെ ഇത്തരം മുന്നേറ്റങ്ങള്‍ വ്യാപകമാക്കേണ്ടതിന്റെ പ്രാധാന്യം കൂടി വരികയാണ്. ഇത് മുന്‍ നിറുത്തിയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത മേഖലകളിലെ വിദഗ്ധരും ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടക്കമുള്ളവരുടെ ഒരു സമഗ്ര സെമിനാര്‍ കോഴിക്കോട്ട് സംഘടിപ്പിച്ചത്. സെമിനാര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ്‌റ് ഹിയറിംഗ് (നിഷ് തിരുവനന്തപുരം) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഡോ. സുജ. കെ. കുന്നത്ത് ഉദ്ഘാടനം ചെയ്തു.എന്‍. ആര്‍. ഐ.പി ഡയറക്ടര്‍ ഡോ. സഞ്ജീവ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. ഫിറോസ് ഖാന്‍ എസ്. റാവുത്തര്‍, ഡോ. പ്രതിഭ. എസ്.നായര്‍, ആതിര പി.എസ്, ആര്യ എസ്.എസ്, ഡോ. എം. റശീജി, ഡോ. മുഹമ്മദ് റാഫി അബ്ദുള്‍, ഡോ. പി.വി. ഫാത്തിമ, എം.ആര്‍. മെമൂന, ഡോ. സക്കരിയ്യ കെ.എന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.
വാര്‍ത്താ സമ്മേളനത്തില്‍ ആയൂര്‍ ഗ്രീന്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. കെ.എന്‍ സക്കരിയ്യ , മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം.ടി ഹബീബുള്ള , ഡയറക്ടര്‍ എന്‍. അബ്ദുലത്തീഫ്, ഓപ്പറേഷന്‍ ഓഫീസര്‍ പി.ജിയാസ് എന്നിവര്‍ പങ്കെടുത്തു.