ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ജനവിധി സ്വീകരിക്കുന്നതായും വിജയത്തില്‍ ബിജെപിയെ അഭിനന്ദിക്കുകയും ചെയ്തു.ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു കേജ്രിവാളിന്റെ പ്രതികരണം.
”കഴിഞ്ഞ 10 വര്‍ഷമായി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തി. ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കു വഹിക്കുക മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ തുടരുകയും അവരെ സേവിക്കുന്നതു തുടരുകയും ചെയ്യും” അരവിന്ദ് കേജ്രിവാള് പറഞ്ഞു. ബിജെപി നല്കിയ എല്ലാ വാഗ്ദാനങ്ങളും അവര്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവ് പര്‍വേശ് വര്‍മയാണ് കേജ്രിവാളിനെതിരെ അട്ടിമറി വിജയം നേടിയത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നടന്ന വാശിയേറിയ മത്സരത്തിലാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ് പര്‍വേശ് വര്‍മ അട്ടിമറിച്ചത്. 4,089 വോട്ടുകള്‍ക്കായിരുന്നു ഡല്‍ഹി മുന്‍ മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.
മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് സാഹിബ് സിങ് വര്‍മ. രണ്ടു തവണ ബിജെപി പാര്‍ലമെന്റ് അംഗമായിരുന്നു. ബിരുദാനന്തര ബിരുദധാരിയാണ്. ജാട്ട് നേതാവായ പര്‍വേശ് ഡല്‍ഹി ബിജെപി ഘടകത്തിലെ പ്രധാനികളിലൊരാളാണ്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തകര്‍ച്ചയാണു എഎപി നേരിട്ടത്. 70 സീറ്റുകളില്‍ 23 ഇടത്തു മാത്രമാണു എഎപി ലീഡ് ചെയ്യുന്നത്.
ജനവിധി സ്വീകരിക്കുന്നു; ബിജെപിക്ക്
അഭിനന്ദനം, കേജ്രിവാള്