നവ ജനശക്തി വിധവ സംഘം ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

നവ ജനശക്തി വിധവ സംഘം ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നവ ജനശക്തി വിധവ സംഘം താമരശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സല താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഉള്‍പ്പടെ ചെറുകിട വായ്പ്പക്കാരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഏക പക്ഷിയമായി ജപ്തി ചെയ്യുവാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കുന്നത് ജനവിരുദ്ധമാണ്. മൂന്ന് പ്രാവിശ്യം വീഴ്ച്ചകള്‍ വരുത്തിയാല്‍ സിവില്‍ നടപടി കൂടാതെ ബാങ്കുകള്‍ക്ക് വായ്പ്പക്കാരുടെ ഭൂമിയും സ്വത്തും ജപ്തി ചെയ്യുവാന്‍ അനുവാദം നല്‍കുന്ന സര്‍ഫാസി കരിനിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശിയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി .കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനങ്ങങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം
ആരോപിച്ചു. ജില്ലാ പ്രസിഡന്റ് പത്മാവതി കുറ്റിക്കാട്ടൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ ,അജിത നെല്ലി പൊയില്‍, വസന്ത പുത്തൂര്‍, സുബൈദ കിഴക്കോത്ത്, ലീല കൂടത്തായ്, റയ്ഹത്ത് കാന്തലാട്, ചിന്ദ്രിക വാവാട്, ബിന്ദു. ടി.വി, ദേവി കട്ടിപ്പാറ, ശാന്ത ചാത്തമംഗലം,, ചന്ദ്രിക ചെറുവറ്റ, സുഷമ, ഷീല സത്യവതി മാവൂര്‍, റഹ്‌മത്ത്, അനീത, വിമല്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

നവ ജനശക്തി വിധവ സംഘം ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *