തലസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു; പോളിങ് 8 ശതമാനം പിന്നിട്ടു

തലസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു; പോളിങ് 8 ശതമാനം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. പോളിങ് 8% പിന്നിട്ടെന്ന് റിപ്പോര്‍ട്ടുകള്‍.70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.699 സ്ഥാനാര്‍ത്ഥികളും ഒന്നരക്കോടി വോട്ടര്‍മാരുമാണുള്ളത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, എഎപി നേതാവ് മനീഷ് സിസോദിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഈ തിരഞ്ഞെടുപ്പ് ധര്‍മയുദ്ധമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു.

പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനാണ് ഓരോ പാര്‍ട്ടികളുടേയും ശ്രമം. ക്രമസമാധാനത്തിന് പൊലീസിനു പുറമെ കേന്ദ്ര സേനയും രംഗത്തുണ്ട്

ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡല്‍ഹി വേദിയാകുന്നത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പന്‍ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. 10 വര്‍ഷമായി സീറ്റൊന്നും കിട്ടാത്ത കോണ്‍ഗ്രസിനും 27 വര്‍ഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.എട്ടിനാണ് ഫലപ്രഖ്യാപനം.

 

 

 

തലസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു; പോളിങ് 8 ശതമാനം പിന്നിട്ടു

 

Share

Leave a Reply

Your email address will not be published. Required fields are marked *