ഖാസി ഫൗണ്ടേഷന്‍ 16-ാം വാര്‍ഷികത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച കിടപ്പാടം ഭവന പദ്ധതിയില്‍ നിര്‍മ്മിക്കുന്ന 10 വീടുകളില്‍ ഒളവണ്ണ തുവശ്ശേരിയില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം പ്രോജക്ട് ചെയര്‍മാന്‍ എം.വി. മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ കെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ കോയ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രമുഖ പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍,വാര്‍ഡ് മെമ്പര്‍ ശുഭ.കെ കെ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
പ്രോജക്ട് കണ്‍വീനര്‍ സി.പി. മാമുക്കോയ,എം. അബ്ദുല്‍ ഗഫൂര്‍, കെ.മുഹമ്മദ് നാസര്‍,എ.വി സെക്കീര്‍ ഹുസൈന്‍, എന്നിവര്‍ സംസാരിച്ചു.
ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
കിടപ്പാടം രണ്ടാമത്തെ ഭവന നിര്‍മ്മാണവും ആരംഭിച്ചു