കോഴിക്കോട്: തെക്കെപ്പുറം സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച പതിനൊന്നാമത് അഖിലേന്ത്യാ ക്യാപ്പ്-ഇന്‍ഡക്‌സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഫ്രാന്‍സിസ് റോഡ് റെയില്‍ വ്യൂ ഫ്‌ലഡ് ലിറ്റ് ഗ്രൗണ്ടില്‍ നടക്കാവ് സി.ഐ. ബിജു കെ. ജോസ് ഉദ്ഘാടനം ചെയ്തു.
തെക്കെപ്പുറം സ്‌പോട്‌സ് ക്ലബ്ബ് പ്രസിഡണ്ട് എസ്.എം. സാലിഹ് അധ്യക്ഷത വഹിച്ചു.
പഴയ കാല ബാഡ്മിന്റണ്‍ പ്ലയര്‍ സി.എ. ഉമ്മര്‍ കോയയെ ചടങ്ങില്‍ ആദരിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ എന്‍. കുഞ്ഞമ്മു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി എന്‍. സുഹൈല്‍ സ്വാഗതവും ട്രഷറര്‍ കെ. അല്‍ത്താഫ് നന്ദിയും പറഞ്ഞു.
നാഷനല്‍, കേരള, കോഴിക്കോട് എന്നീ മൂന്ന് കാറ്റഗറിയില്‍ 48 പ്രഗല്‍ഭ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
ആദ്യ മത്സരത്തില്‍ ബി.ജി. ഉടുമ്പ്ര (സാഹിദ് & മുബാരിഷ്) ചെങ്ങോട്ട് ബാഡ്മിന്റണ്‍ ക്ലബ്ബിനെ തോല്പിച്ചു. സ്‌കോര്‍ (21 14, 21 12).
മറ്റൊരു മത്സരത്തില്‍ ടീം മിറോസ് (അമീന്‍ & അഷബ്), എക്‌സോടിക് പെര്‍ഫ്യൂമറിയെ (ഫര്‍സിന്‍ & സര്‍ജു) പരാജയപ്പെടുത്തി.
സ്‌കോര്‍: 21-17 , 21 -17.
മൂന്നാമത്തെ മത്സരത്തില്‍ എം.ബി.എ (സജീര്‍ & ബാബുജി),അല്‍-നൂ റിനെ (റിജാസ് & മന്‍സൂര്‍) തോല്‍പ്പിച്ചു.
സ്‌കോര്‍: 21-11, 21-13.
നാലാമത്തെ മത്സരത്തില്‍ അമിഗോസ് (യാഷിഖ് & ഹസീബ്), ഷട്ടില്‍ ഹീറോസിനെ (സാദത്ത് & ഗഫൂര്‍)പരാജയപ്പെടുത്തി. സ്‌കോര്‍: 17 -21, 21-14, 21-16.
ടൂര്‍ണ്ണമെന്റ് ഫിബ്രവരി 8 ന് അവസാനിക്കുന്നതാണ്.
തെക്കെപ്പുറം സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ക്യാപ്-ഇന്‍ഡക്‌സ് അഖിലേന്ത്യാ
ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു