കോഴിക്കോട്: 9 ന് തുറന്ന് കൊടുക്കുന്ന നഗരത്തിലെ നവീകരിച്ച ടൗണ്‍ ഹാളിന് നഗരസഭ പ്രഥമ മേയര്‍ എച്ച്. മഞ്ജുനാഥ റാവു വിന്റെ പേര് നല്‍കണമെന്ന് നഗരത്തിലെ കലാ സാമൂഹിക സാംസ്‌കാരിക സംഘടനയായ പിപ്പിള്‍സ് ആക്ഷന്‍ ഗ്രുപ്പ് ജനറല്‍ ബോഡി യോഗം കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ഡോ കെ. മൊയ്തു, അഡ്വ എ.കെ. ജയകുമാര്‍, കട്ടയാട്ട് വേണുഗോപാല്‍, യുനസ് പരപ്പില്‍,പി.ആര്‍.സുനില്‍ സിങ്ങ്, എം.എ.സത്താര്‍, എം.എസ്. മെഹബുബ്, ഇ. ബേബി വാസന്‍ എന്നിവര്‍ സംസാരിച്ചു.