ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്ക്രോ#ഡ് താളഴ്ചയില്‍. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൈനയ്ക്കുമെതിരെ അമേരിക്ക് വ്യാപാരയുദ്ധം പ്രഖ്യാപിച്ചത്ാണ് രൂപയുടെ മൂല്യം താഴ്ചയിലേക്ക് പോകാന്‍ കാണം.കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനവും ചൈനയ്ക്ക് 10 ശ്തമാനവുമാണ് യു.എസ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്.ട്രംപിന്റെ നീക്കം യു.എസ്. ഡോളറിന് ശക്തിപകര്‍ന്നു. ലേകത്തെ മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ നില ഭദ്രമാണ്.
രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്സില്‍ 77000ല്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാര്‍സന്‍, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം രേഖപ്പെടുത്തുന്നത്.
രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍