പേരാമ്പ്ര നാഷണല്‍ കോളേജിലെ 2004- 2007 സോഷ്യോളജി ,ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയപ്പോള്‍ കഴിഞ്ഞുപോയ വിദ്യാര്‍ത്ഥി ബന്ധങ്ങളുടെ 17 വര്‍ഷത്തേക്കുള്ള ഒരു തിരിഞ്ഞു നടത്തമായി മാറുകയായിരുന്നു.ഒപ്പം വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പുനര്‍വിചിന്തനം കൂടിയായി അത് മാറി.
”ഇന്നലെകളിലേക്ക് ‘ എന്ന തലകെട്ടോടെ അവര്‍ ഒത്തുകൂടിയപ്പോള്‍ ഇതള്‍ വിരിഞ്ഞത് നാഷണല്‍ കോളേജിന്റെ ക്ലാസ് മുറികളില്‍ ഇതളറ്റ് പോയ പച്ചയായ ക്ലാസ് ജീവിതങ്ങള്‍ ആയിരുന്നു.
പൊട്ടിച്ചിരികളുടെ സംഗീതവും സാമ്പത്തികശാസ്ത്രങ്ങളിലെ അഴിയാ കുരുക്കുകളുടെ സിദ്ധാന്തങ്ങളും അഭ്രപാളിയിലെന്നപോലെ മനോമുകരങ്ങളിലൂടെ കടന്നുപോയപ്പോള്‍ ഹൃദയം സന്തോഷ വിസ്മയങ്ങളില്‍ ആറാടുകയായിരുന്നു.
കേക്ക് മുറിക്കല്‍, അനുഭവ പങ്കിടലുകള്‍, കവിത പാരായണങ്ങളും കൊണ്ട് സമയം പോയത് അറിഞ്ഞില്ലെന്ന സാക്ഷ്യപ്പെടുത്തലുകള്‍ ഒത്തുകൂടലിന്റെ എന്നും ഓര്‍മ്മിച്ചു വെക്കാവുന്ന ഫീഡ്ബാക്ക് ആയി മാറി.
രതിഷ് ടി പി, റിയാസ് പി കെ, സജീഷ് വി, ശരത് ലാല്‍, സനല്‍ വികെ ‘ ഇന്നലെകളിലേക്ക് ‘ എന്ന ചടങ്ങ് വിജയപ്രദമാക്കാന്‍ നേതൃത്വം നല്‍കി.
”ഇന്നലെകളിലേക്ക് ‘; പേരാമ്പ്ര നാഷണല്‍ കോളേജിലെ
2004- 2007 സോഷ്യോളജി ,ഇക്കണോമിക്‌സ്
വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി