പുതുക്കോട്ട : തമിഴ്നാട്ടിലെ ആറ് പ്രമുഖ നാച്ചുറോപ്പതി യോഗ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുതുക്കോട്ടയിലെ മദര്‍ തെരേസ ഫാര്‍മസി കോളജില്‍ ഏകദിന കപ്പിംഗ് ചികിത്സാ ശില്പ ശാല നടത്തി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടത്തപ്പെടുന്നത് . മദര്‍ തെരേസ മെഡിക്കല്‍ കോളജ് ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗ,പുതുക്കോട്ട; ഇന്ദിര ഗണേശന് നാച്ചുറോപ്പതി യോഗ മെഡിക്കല്‍ കോളജ്, ട്രിച്ചി ; കൊങ്കു നാച്ചുറോപ്പതി യോഗ മെഡിക്കല്‍ കോളേജ്, പെരുന്ദുരൈ ; നന്ദ നാച്ചുറോപ്പതി യോഗ മെഡിക്കല്‍ കോളജ്, ഈറോഡ്; ജെ എസ് എസ് നാച്ചുറോപ്പതി യോഗ മെഡിക്കല്‍ കോളജ് , കോയമ്പത്തൂര്‍; അണ്ണ നാച്ചുറോപ്പതി യോഗ മെഡിക്കല്‍ കോളജ്,കുംഭകോണം എന്നീ സ്ഥാപനങ്ങളില്‍ നിന്നായി അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. പ്രശസ്ത നാച്യൂറോപ്പതി ഡോക്ടറും അക്യുപങ്ചര്‍ വിദഗ്ധനും ഇന്ത്യന്‍ നാച്ചൂറോപ്പതി ആന്‍ഡ് യോഗ ഗ്രാജുവേറ്റ് മെഡിക്കല്‍ അസ്സോസ്സിയേഷന്‍(INYGMA) കേരള ഘടകം പ്രസിഡന്റുമായ ഡോ. ദിനേശ് കര്‍ത്ത വര്‍ക്ക്ഷോപ്പ് നയിച്ചു. മദര്‍ തെരേസ കോളജ് ഡയറക്ടര്‍ ടി. പൂങ്കുണ്ട്രന്, പ്രിന്‍സിപ്പല്‍ ഡോ ഗണേഷ് അയ്യര്‍, ഫാര്‍മക്കോളജി കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജയകൃപ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അക്യുപങ്ചര്‍ ചികിത്സയുടെ ഭാഗമായ കപ്പിങ് തെറാപ്പിയെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ രജിസ്ട്രേഷന് ഉളള ഡോക്ടര്‍മാര്‍ മാത്രമേ കപ്പിങ്ങ് നടത്തുന്നുള്ളൂ എന്ന നിലയില്‍ നിയമ നിര്‍മാണം വരേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും വര്‍ക്ഷോപ്പിന് നേതൃത്വം നല്കിയ ഡോ ദിനേശ് കര്‍ത്ത പറഞ്ഞു.
കപ്പിംഗ് തെറാപ്പി വര്‍ക്ക്ഷോപ്പ്