കേന്ദ്ര ബജറ്റ് അവഗണിച്ചു;പ്രവാസികള്‍ക്ക് നിരാശജനകം:പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

കേന്ദ്ര ബജറ്റ് അവഗണിച്ചു;പ്രവാസികള്‍ക്ക് നിരാശജനകം:പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് പരിരക്ഷയും കരുത്തും നല്‍കി വരുന്ന ഭാരത പ്രവാസി സമൂഹത്തെ ഒന്നടങ്കം അവഗണിച്ച ഒന്നാണ് കേന്ദ്ര ബജറ്റെന്നു എന്‍.ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യാ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച ഒന്നും ബജറ്റിലുണ്ടാവാത്തത് പ്രവാസി സമൂഹത്തെ നിരാശപ്പെടുത്തി. സൂഷമ്മ സ്വരാജ് വിദേശകാര്യ മന്ത്രിയായതിനു ശേഷം റദ്ദാക്കിയ പ്രവാസികാര്യ വകുപ്പ് പുന. സ്ഥാപിച്ചിട്ടില്ല. സമ്പന്ന വര്‍ഗ്ഗം മാത്രമല്ല പ്രവാസികളെന്നു കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയണം. ബഹു ഭൂരിപക്ഷം വരുന്ന സാധാരണ – ഇടത്തരം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങളിന്മേല്‍ കണ്ണടച്ചു ഇരുട്ടാക്കുന്ന സമീപനം അവസാനിപ്പിക്കേണ്ടതാണ്. വിമാന യാത്രാ നിരക്കില്‍ കേന്ദ്രം അനുവര്‍ത്തിച്ചു വരുന്ന രഹസ്യഅജണ്ട പ്രവാസി സമൂഹത്തിന് ബോധ്യമുണ്ടെന്നും കുറഞ്ഞത് ആറു മാസമെങ്കിലും വിദേശഭാരതീയര്‍ ഇന്ത്യയിലേക്ക് വിദേശപണം എത്തിക്കാതെ കരുതി വച്ചാലുള്ള ഇന്ത്യയുടെ സമ്പത് വ്യവസ്ഥയുടെ സ്ഥിതി എന്താകുമെന്ന് അഹമ്മദ് ചോദിച്ചു.

 

 

കേന്ദ്ര ബജറ്റ് അവഗണിച്ചു;പ്രവാസികള്‍ക്ക്
നിരാശജനകം:പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

 

Share

Leave a Reply

Your email address will not be published. Required fields are marked *