കോഴിക്കോട് ജില്ലയിലും പരിസരത്തുമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി യൂണിറ്റി ഫുട്ബോള്‍ ക്ലബ് നടത്തുന്ന സൗജന്യ കായിക ക്യാമ്പ് മഴവില്ല് നാളെ കേരളാ ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്യും.ഫറോക്ക് ചെറുവണ്ണൂര്‍ കുണ്ടായിത്തോട് വക്കാ വക്കാ ടര്‍ഫില്‍ ഫുട്ബോള്‍ മേഖലയിലേയും പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന ക്യാമ്പിന് പ്രമുഖ ഫുട്ബോള്‍ ക്ലബ് ഗോകുലം എഫ് സി യാണ് മുഖ്യ സ്പോണ്‍സറായുള്ളത്. നാളെ രാവിലെ 8 മണി മുതല്‍ 10 വരെയുള്ള ക്യാമ്പിന് 10 ലതികം ട്രെയ്നര്‍മാര്‍ സജ്ജമായികഴിഞ്ഞു.
ശാരീരിക അവസ്ഥകൊണ്ടു അവസരങ്ങള്‍ നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് മാനസിക ശാരീരിക വളര്‍ച്ചയ്ക്കും സാമൂഹ്യ ഇടപെടലിനും സന്തോഷത്തിനും വേണ്ടിയാണ് കായിക ക്യാമ്പ് യൂണിറ്റി എഫ് സി സംഘടിപ്പിക്കുന്നത്.ഗോകുലം ഗ്രൂപ്പ് ഡി ജി എം ബൈജു എം കെ മുഖ്യാതിഥിയാവും. ഗായകന് മുജീബ് കല്ലായി പാലത്തിന്റെ സംഗീതവിരുന്നും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.
യൂണിറ്റി എഫ് സി മഴവില്ല് കായിക ക്യാമ്പ് നാളെ (2ന്)തുടങ്ങും