കോഴിക്കോട്: വര്‍ഗീയതയെ ചെറുക്കുന്നത് ഇടതുപക്ഷ മാണന്ന് ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി പറഞ്ഞു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യവുമായി ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന സായാഹ്ന സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഒരു വര്‍ഗീയ കലാപവും കേരളത്തില്‍ ഉണ്ടായിട്ടില്ല. വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടതു പക്ഷത്തിനു മാത്രമേ സാധിക്കുകയുള്ളൂ അത് കൊണ്ട് തന്നെ പിണറായിയുടെ നേതൃത്വത്തില്‍ തുടര്‍ ഭരണം മത ന്യൂന പക്ഷങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് സായാഹ്നം ഉല്‍ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ പിടി നിസാര്‍, അഷ്‌റഫ് വല്ലപുഴ, കരീം വടകര, ഡോ. ഷെമീന തനാരി കുഞ്ഞമ്മദ്, സി.അബ്ദുറഹ്‌മാന്‍, റഹീം മൂഴിക്കല്‍, മുജീബ് വെള്ളയില്‍ യു.വി.അബൂബക്കര്‍ പി.പി.അബ്ദുള്ളക്കോയ പ്രസംഗിച്ചു. ഒ.പി.അബ്ദുറഹ്‌മാന്‍ സ്വാഗതവും പി.കെ. നാസര്‍ നന്ദിയും പറഞ്ഞു.
വര്‍ഗീയതയെ ചെറുക്കുന്നത് ഇടതുപക്ഷം;ഐ എന്‍ എല്‍