കേന്ദ്ര ബഡ്ജറ്റ് പോതുവെ സ്വാഗതാര്‍ഹം; എം. ഡി. സി. കേരളത്തിന് പ്രത്യേക പരിഗണന ഇല്ല

കേന്ദ്ര ബഡ്ജറ്റ് പോതുവെ സ്വാഗതാര്‍ഹം; എം. ഡി. സി. കേരളത്തിന് പ്രത്യേക പരിഗണന ഇല്ല

കോഴിക്കോട്: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച എട്ടാ മത്തെ ബഡ്ജറ്റ് ഇടത്തരം ചെറുകിട വ്യാപാര, കര്‍ഷക, വിദ്യഭ്യാസ, ആരോഗ്യ, നിര്‍മാണ,ടൂറിസം മേഖലകള്‍ക്കെല്ലാം ഗുണകരമാണെന്ന് മലബാര്‍ ഡെവല പ്പമെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ സംഘടനകളുടെ സംയുക്ത ബഡ്ജറ്റ് അവനോലോകന യോഗം വിലയിരുത്തി. പ്രതീക്ഷിച്ചതിലപ്പുറമുള്ള ആദായ നികുതി ഇളവ് യോഗം സ്വാഗതം ചെയ്തു. ബീഹാറിന് വാരിക്കോരി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനെ അവഗണിച്ചതില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. മുണ്ടക്കൈ-ചൂരല്‍ മല, വിലങ്ങാട് ദുരന്തത്തില്‍ സര്‍വ്വസ്വവും നഷ്ടപെട്ടവര്‍ക്ക് പദ്ധതി പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തി. നികുതി ഘടന മാറ്റവും, അവശ്യ മരുന്ന് നികുതി ഇളവും, മുതിര്‍ന്നവര്‍ക്കുള്ള പരിഗണനയും യോഗം സ്വാഗതം ചെയ്തു. സംസ്ഥാനത്തെ റെയില്‍ വികസനത്തിന് കൂടുതല്‍ പദ്ധതികളും തീവണ്ടികളും ഉണ്ടാകുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിന്റെ അര്‍ഹമായ ആവശ്യം യഥാസമയം മുഖ്യമന്ത്രി, ധനമന്ത്രി, റെയില്‍വേയുടെ ചുമതലയുള്ള കായിക മന്ത്രി, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് എം. ഡി. സി,കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ യഥാസമയം നിവേദനം നല്‍കി ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി എം.ഡി.സി. പ്രസിഡന്റ് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
എം .ഡി .സി. ഓഫീസില്‍ ചേര്‍ന്നയോഗത്തില്‍ പ്രസിഡന്റ് ഷെവലിയര്‍ സി. ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം. കെ. അയ്യപ്പന്‍ (എം. ഡി. സി ) പി. ഐ. അജയന്‍ ( ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ) എം.ഷ ഐ. അഷ്റഫ് (സിറ്റി മെര്‍ച്ചെന്റ്‌സ് അസോസിയേഷന്‍ ) സി. വി. ജോസി (ഡിസ്ട്രിക് മെര്‍ച്ചെന്റ്‌സ് അസോസിയേഷന്‍ ) സി. സി. മനോജ് (ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്സ് അസോസിയേഷന്‍ ) പി. അഷിം. ( സ്മാള്‍ സ്‌കെയില്‍ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ ) ശ്രീകല മോഹന്‍ ( ആയുര്‍വേദ സോപ്പ് മനുഫെക്ചര്‍ര്‍സ് അസോസിയേഷന്‍ )സണ്‍ഷൈന്‍ ഷൊര്‍ണുര്‍, ടി. പി. വാസു. (കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ. റെയില്‍യൂസേഴ്‌സ് അസോസിയേഷന്‍.)ശ്രീരസ്, റൊണാഡ്. ജെ. ജി.എന്നിവര്‍ പങ്കെടുത്തു. എം. ഡി. സി. സെക്രട്ടറി കുന്നോത്ത് അബൂബക്കര്‍ സ്വാഗതവും, റിയാസ് നേരോത്ത് നന്ദിയും പറഞ്ഞു.

 

 

കേന്ദ്ര ബഡ്ജറ്റ് പോതുവെ സ്വാഗതാര്‍ഹം; എം. ഡി. സി.
കേരളത്തിന് പ്രത്യേക പരിഗണന ഇല്ല

 

Share

Leave a Reply

Your email address will not be published. Required fields are marked *