ബജറ്റില്‍ ഇന്ത്യയുടെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ പദ്ധതി

ബജറ്റില്‍ ഇന്ത്യയുടെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ പദ്ധതി

കേന്ദ്ര ബജറ്റില്‍ രാജ്യത്തെ ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ച്് ഇന്ത്യയുടെ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. ചലഞ്ച്മോഡില്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കണമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചിരിക്കുന്നത്.ടൂറിസ്റ്റ് സ്പോട്ടുകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും.ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങള്‍ എളുപ്പമുള്ളതാക്കി ഈ രംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും നിര്‍മല അറിയിച്ചു. അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി തിരഞ്ഞെടുത്ത ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് കാര്യക്ഷമമായ ഇ-വിസ സൗകര്യങ്ങളും വിസ ഫീസ് ഇളവുകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പൈതൃകത്തിനും സാംസ്‌കാരിക അടയാളങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സാധ്യതകളുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
വിനോദസഞ്ചാര സൗകര്യങ്ങള്‍, ശുചിത്വം എന്നിവ ഉള്‍പ്പെടെയുള്ള ഫലപ്രദമായ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് നടപ്പിലാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് പ്രോത്സാഹനം നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി.

 

 

ബജറ്റില്‍ ഇന്ത്യയുടെ ടൂറിസം മേഖലയെ വികസിപ്പിക്കാന്‍ പദ്ധതി

 

Share

Leave a Reply

Your email address will not be published. Required fields are marked *