കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് കേരളത്തോടുള്ള ചിറ്റമ്മ നയമാണെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജിയും ജന.സെക്രട്ടറി ഒ.പി.അബ്ദുറഹിമാനും പറഞ്ഞു. കേരളത്തിന് യാതൊരു പരിഗണനയും നല്‍കാത്ത അപൂര്‍വ്വ ബജറ്റുകളിലൊന്നാണിത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 24,000 കോടിയുടെ സാമ്പത്തിക പാക്കേജ്, വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ദുരന്ത പുനരധിവാസ പാക്കേജിനാവശ്യപ്പെട്ട 2000 കോടി രൂപ, വിഴിഞ്ഞം തുറമുഖ വികസനം 5000 കോടി, മനുഷ്യ-വന്യമൃഗ സംഘര്‍ഷം പരിഹരിക്കാന്‍ 1000 കോടി, കേരളത്തിന്റെ ദീര്‍ഘ കാല ആവശ്യമായ എയിംസ്, സില്‍വര്‍ലൈന്‍, ശബരിപാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അനുവദിക്കാത്തതിലൂടെ ബജറ്റ് കേരള ജനതയെ അവഗണിച്ചു എന്ന് അവര്‍ ചൂണ്ടിക്കാട്ടി.