ന്യൂഡല്‍ഹി:മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിന് സമര്‍പ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.നികുതിയും സാമ്പത്തിക മേഖലയും ഉള്‍പ്പെടെ 5 വര്‍ഷത്തിനുള്ളില്‍ 6 മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങള്‍ക്കാണു ബജറ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി. കൃഷിക്കാണ് മുന്‍ഗണന. നികുതി, ഊര്‍ജം, നഗര വികസനം, ഖനനം, സാമ്പത്തിക രംഗം, റഗുലേറ്ററി പരിഷ്‌കാരങ്ങള്‍ എന്നിവയാണിത്.ഇത്തരത്തിലുള്ള ശ്രദ്ധ വളര്‍ച്ചാ സാധ്യത ആഗോളതലത്തില്‍ മത്സരശേഷിയും വര്‍ധിപ്പിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഭരണ പരിഷ്‌കാരങ്ങളും ലോകശ്രദ്ധ ആകര്‍ഷിച്ചെന്നും ബജറ്റ് അവതരിപ്പിക്കവേ നിര്‍മല പറഞ്ഞു.